Shah Rukh Khan childhood photos

റെയിൽവേ സ്റ്റേഷനിൽ ക്യാമറ തൂക്കി നിൽക്കുന്ന പയ്യൻ, ഇന്ന് ഇന്ത്യൻ സിനിമ ലോകത്തെ കിംഗ്

Celebrity childhood photos : ഇന്ന് അനവധി ആരാധകരുള്ള നിരവധി സൂപ്പർ താരങ്ങളുടെ പഴയകാല ജീവിതം വളരെയധികം സങ്കീർണ്ണതകൾ നിറഞ്ഞതാണെന്ന് പലരും പല വേളകളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമ എന്ന ആഗ്രഹം കൊണ്ട്, പഠനത്തിനും മറ്റു തൊഴിലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ നടക്കുന്ന കാലങ്ങളിൽ

ചുറ്റുമുള്ളവരിൽ നിന്ന് ഉണ്ടാകുന്ന പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും, എല്ലാത്തിനുമുപരി സാമ്പത്തിക പ്രയാസങ്ങളും മറികടന്നാണ് പല സിനിമ അഭിനേതാക്കളും ഇന്ന് കാണുന്ന നിലയിൽ എത്തിയിട്ടുള്ളത്. ഇത്തരത്തിൽ ഇന്ന് ഇന്ത്യൻ സിനിമ ലോകം അഭിമാനപൂർവ്വം കാണുന്ന ഒരു നടന്റെ പഴയകാല ജീവിതത്തിന്റെ പ്രകടമായ കാഴ്ചയാണ് അദ്ദേഹത്തിന്റെ ഈ ബാല്യകാല ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

Shah Rukh Khan childhood photos
Shah Rukh Khan childhood photos

ഇന്ന് ഇന്ത്യൻ സിനിമ പ്രേക്ഷകർ വളരെ ആരാധനയോടെ കാണുന്ന നടൻ ഷാരൂഖ് ഖാന്റെ ബാല്യകാല ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ മിർ താജ് മുഹമ്മദ് ഖാന്റെയും മജിസ്ട്രേറ്റ് ആയിരുന്ന ലത്തീഫ് ഫാത്തിമയുടെയും മകനായിയാണ് ഷാരൂഖ് ഖാൻ ജനിച്ചത്. ന്യൂ ഡൽഹിയിൽ ആണ് ഷാരൂഖ് ഖാൻ ജനിച്ചതെങ്കിലും, മാംഗ്ലൂരിൽ ആണ് അഞ്ച് വയസ്സ് വരെ ജീവിച്ചത്.

തന്റെ ട്വിറ്റർ ഹാൻഡിൽ ഷാറൂഖ് ഖാൻ അദ്ദേഹത്തെ തന്നെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു, “പാതി ഹൈദരാബാദി (മാതാവ്), പാതി പത്താൻ (പിതാവ്), കുറച്ച് കാശ്മീരി (അമ്മൂമ്മ).” ന്യൂ ഡൽഹിയിൽ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷാരൂഖ് ഖാൻ, പഠനകാലത്ത് തന്നെ നാടകവേദികളിൽ പ്രത്യക്ഷപ്പെടുകയും പിന്നീട് സിനിമകളിൽ എത്തിപ്പെടുകയും ആയിരുന്നു. 

Read Also: ഈ വർഷത്തെ എം വി ആർ പുരസ്കാരം മെഗാസ്റ്റാർ മമ്മൂട്ടിക്ക്

Shah Rukh Khan childhood photos

Shah Rukh Khan childhood photos