ബിഗ് ബോസ് ജേതാവ്!! ഇന്ന് ജനപ്രിയ നായകൻ, അച്ഛനൊപ്പം ഇരിക്കുന്ന പയ്യനെ മനസ്സിലായോ?
Celebrity childhood photos : ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ ഇന്ന് ബിഗ് ബോസ് റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതിനോടകം നിരവധി വ്യക്തികൾ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സെലിബ്രിറ്റികളായി മാറുകയും ചെയ്തിട്ടുണ്ട്.
ധാരാളം സെലിബ്രിറ്റികൾ വിവിധ ഭാഷകളിലെ ബിഗ് ബോസ് റിയാലിറ്റി ഷോകളിൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ടെങ്കിലും, സാധാരണക്കാരായി ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുകയും, പിന്നീട് സെലിബ്രിറ്റികൾ ആയി മാറുകയും ചെയ്തിട്ടുള്ള നിരവധി താരങ്ങളുണ്ട്. ഇത്തരത്തിൽ ബിഗ് ബോസിലൂടെ ജനപ്രീതി നേടുകയും, ഇന്ന് അഭിനേതാവായി മാറുകയും ചെയ്തിട്ടുള്ള ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

തമിഴ് ബിഗ് ബോസ് സീസൺ 3 വിജയിയായ മുഗേൻ റാവുവിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. തമിഴ് വംശജൻ ആണെങ്കിലും, മലേഷ്യയിൽ ജനിച്ചു വളർന്ന മുഗേൻ, ഒരു ഗായകനാണ്. ഗായകൻ എന്ന നിലയിലാണ് ബിഗ് ബോസിൽ എത്തിയെങ്കിലും, പിന്നീട് അദ്ദേഹം തന്നെ അഭിനയിക്കാനുള്ള മോഹം ബിഗ് ബോസിലൂടെ പങ്കുവെക്കുകയായിരുന്നു. ബിഗ് റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ മുഗേൻ,
മത്സരത്തിൽ ഒന്നാമതായി വിജയിക്കുകയും ചെയ്തു. ഇതിനോടകം നിരവധി മലേഷ്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള മുഗേൻ, 2021-ൽ ‘വേലൻ’ എന്ന ചിത്രത്തിലൂടെ തന്റെ കോളിവുഡ് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇനിയും ധാരാളം തമിഴ് സിനിമകൾ ആണ് മുഗേന്റെതായി അണിയിറയിൽ ഒരുങ്ങുന്നത്. ഇതിനോടകം ‘മൈ3’ എന്ന ഒരു വെബ് സീരീസിൽ മുഗേൻ നായകനായി എത്തി, ഹൻസികയാണ് ഇതിൽ നായികയായി അഭിനയിച്ചത്.
Read Also: “എന്റെ പ്രിയപ്പെട്ട മാലാഖക്ക് ഇന്ന് പിറന്നാൾ മധുരം” ഹന്ന മോൾക്ക് ഒരു സർപ്രൈസ് പിറന്നാൾ സമ്മാനം
Bigg Boss Winner Mugen Rao Childhood Photos
