Bigg Boss Malayalam winner Jinto girlfriend

ഭാവി വധുവിനെ പരിചയപ്പെടുത്തി ജിൻ്റോ!! ആരാധകരോട് സംസാരിക്കുന്നതിനിടയിൽ കാമുകിയുടെ സർപ്രൈസ് കാൾ

Bigg Boss Malayalam winner Jinto introduces his girlfriend

Bigg Boss Malayalam winner Jinto girlfriend: ബിഗ് ബോസ് മലയാളം സീസൺ 6 ജേതാവ് ജിന്റോ, ഫിനാലെക്ക് ശേഷം നാട്ടിൽ എത്തിയപ്പോൾ, അദ്ദേഹത്തിന്റെ ആരാധക വൃന്ദം എല്ലാ സമയവും അദ്ദേഹത്തോടൊപ്പം തടിച്ചുകൂടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ 100 ദിവസമായി തങ്ങൾ 24 മണിക്കൂറും കാണുന്ന തങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയായ ജിന്റോയുടെ, വ്യക്തിജീവിത വിശേഷങ്ങൾ കൂടുതൽ അടുത്തറിയാൻ ആരാധകർ താല്പര്യം കാണിക്കുന്നു. 

ഇവയിൽ ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്നത് ജിന്റോയുടെ വിവാഹ കാര്യമാണ്. തന്റെ ഭാവി വധുവിനെ കുറിച്ച് ചില സൂചനകൾ ബിഗ് ബോസ് വീട്ടിൽ നിന്നു തന്നെ ജിന്റോ നൽകിയിരുന്നു. താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി അമേരിക്കയിലാണ് എന്ന് ജിന്റോ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങിയശേഷം, തങ്ങളുടെ വിവാഹം ഉണ്ടാകും എന്നും ജിന്റോ അറിയിച്ചിരുന്നു. ഇപ്പോൾ, ബിഗ് ബോസ് വീടിന് വെളിയിൽ വന്ന ശേഷം 

ജിന്റോയോട് ആരാധകർ കൂടുതലായും ചോദിക്കുന്ന ഒന്നാണ് ഭാവി വധുവിനെ പരിചയപ്പെടുത്തി തരാമോ എന്നത്. വീട്ടിലെത്തിയ ജിന്റോ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ, അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ഭാവി വധു വീഡിയോ കോളിൽ വരികയുണ്ടായി. തുടർന്ന് അദ്ദേഹം ഫോൺ എടുക്കുകയും തന്റെ പ്രിയതമയോട് സംസാരിക്കുകയും ചെയ്തു. ആരാധകർ നിന്നെ കാണാൻ കാത്തിരിക്കുകയാണ് എന്ന ജിന്റോ ഭാവി വധുവിനോട് പറഞ്ഞപ്പോൾ, 

എനിക്കല്ല എന്റെ കെട്ടിയോൻക്ക് അല്ലേ ആരാധകർ എന്നാണ് ഭാവി വധു നൽകിയ മറുപടി. എന്നാൽ ഭാവി വധുവിനെ കാണിക്കാൻ മാധ്യമപ്രവർത്തകരും ആരാധകരും ആവശ്യപ്പെട്ടെങ്കിലും, ഇപ്പോൾ അത് അറിവിൽ ചെയ്യാൻ തയ്യാറായില്ല. പങ്കാളിയുടെ സ്വകാര്യത കൂടി മാനിച്ചുകൊണ്ട് ജിന്റോ തന്റെ ഭാവി വധുവിനെ പിന്നീട് പരിചയപ്പെടുത്തി തരാം എന്ന് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ബിഗ് ബോസ് വീട്ടിൽ എത്തിയ ജിന്റോയുടെ മാതാപിതാക്കളും മകന്റെ വിവാഹ കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

fpm_start( "true" );