Bigg Boss Malayalam winner Jinto cash prize

ബിഗ് ബോസ് ജിന്റോക്ക്‌ 50 ലക്ഷം ഇല്ല!! യഥാർത്ഥ സമ്മാന തുക കൈമാറി

Bigg Boss Malayalam winner Jinto cash prize

Bigg Boss Malayalam winner Jinto cash prize: ബിഗ് ബോസ് മലയാളം സീസൺ 6 ജേതാവായ ജിന്റോക്ക്‌ അദ്ദേഹത്തിന്റെ സമ്മാന തുക ഇപ്പോൾ കൈമാറിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം ആദ്യ സീസൺ മുതൽ വിജയിക്ക് കോൺഫിഡന്റ് ഗ്രൂപ്പ് ആണ് സമ്മാനം നൽകി വരുന്നത്. ആദ്യം സീസണുകളിൽ 50 ലക്ഷം രൂപ വില മതിപ്പുള്ള ഫ്ലാറ്റ് ആണ് വിജയിക്ക് സമ്മാനമായി നൽകിയിരുന്നതെങ്കിൽ, ഇപ്പോൾ

50 ലക്ഷം രൂപ ക്യാഷ് ആയി ആണ് വിജയിക്ക് നൽകുന്നത്. സാധാരണ ഫൈനൽ വേദിയിൽ സമ്മാനം തുക കൈമാറുന്നതിന്റെ ഒരു ഡെമോ നടക്കാറുണ്ടെങ്കിലും, അതിന് ആഴ്ചകൾക്ക് ശേഷമാണ് യഥാർത്ഥത്തിൽ തുക കൈമാറാറുള്ളത്. എന്നാൽ ഇതിന്റെ ചിത്രങ്ങൾ ഒന്നും തന്നെ പുറത്തു വരാറില്ല. എന്നാൽ മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി, ഈ സീസണിലെ വിജയിക്ക് കോൺഫിഡന്റ് ഗ്രൂപ്പ്

ചെയർമാൻ ഡോ. റോയ് തന്നെയാണ് ചെക്ക് കൈമാറിയിരിക്കുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ ഇപ്പോൾ നടക്കുന്നു. 50 ലക്ഷം രൂപയാണ് ബിഗ് ബോസ് വിജയിയായ ജിന്റോക്ക്‌ ലഭിച്ചതെങ്കിലും, ഏകദേശം 35 ലക്ഷം രൂപയോളം ആണ് അദ്ദേഹത്തിന് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതിന്റെ കാരണം, ബാക്കി വരുന്ന 15 ലക്ഷത്തോളം രൂപ ഗവൺമെന്റിലേക്ക് അടക്കേണ്ടതുണ്ട് എന്നാണ്. 

ഇതുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവരുന്നു. ഒരു വിഭാഗം ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കി അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ, 100 ദിവസം ഇത്രയും കഷ്ടപ്പെട്ട ഒരു മത്സരത്തിൽ വിജയിക്ക് നൽകിയ സമ്മാനത്തുക കുറഞ്ഞു പോയി എന്ന് അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, ഇക്കാര്യം മുൻ സീസണുകളിലും നടന്നിട്ടുണ്ട് എന്നതു തന്നെയാണ് വസ്തുത.