Bigg Boss Malayalam star Robin Radhakrishnan and Arathi Podi wedding date

വിവാഹ തിയതി ഉറപ്പിച്ചു!! ആരതി പൊടിയുമായുള്ള കല്ല്യാണ വിശേഷം പങ്കുവെച്ച് റോബിൻ രാധാകൃഷ്ണൻ

Robin Radhakrishnan and Arathi Podi wedding date

Bigg Boss Malayalam star Robin Radhakrishnan and Arathi Podi wedding date: ബിഗ് ബോസ് മലയാളം ഫെയിം ഡോക്ടർ റോബിൻ രാധാകൃഷ്ണനും അവതാരികയും മോഡലുമായ ആരതി പൊടിയും സോഷ്യൽ മീഡിയ ലോകത്തെ പ്രധാന താരങ്ങളാണ്. ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ വലിയൊരു ആരാധക വൃന്ദത്തെ റോബിൻ സൃഷ്ടിക്കുകയുണ്ടായി,

ഇതിന്റെ പ്രകടമായ ഉദാഹരണമാണ് ഇൻസ്റ്റഗ്രാമിലെ അദ്ദേഹത്തിന്റെ ഒരു മില്യൺ ഫോളോവേഴ്സ്. ബിഗ് ബോസിൽ ഉണ്ടായ വിവാദങ്ങളും മറ്റും, സോഷ്യൽ മീഡിയയിൽ റോബിൻ രാധാകൃഷ്ണന് ഫാൻസും സപ്പോർട്ടും കൂടാൻ കാരണമായി. ഈ സമയത്താണ് റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി കടന്നുവരുന്നത്. ആരതി പിന്നീട് റോബിന്റെ ജീവിതസഖിയായി മാറുകയായിരുന്നു. അവതാരികയും മോഡലുമായ ആരതി പൊടി തുടക്കത്തിൽ റോബിനെ ഇന്റർവ്യൂ ചെയ്തിരുന്നു. ഇതിന്റെ ഇടയ്ക്ക് പ്രണയത്തിലായ ഇരുവരും

Bigg Boss Malayalam star Robin Radhakrishnan and Arathi Podi wedding date

ഈയടുത്താണ് തങ്ങളുടെ വിവാഹ നിശ്ചയം പ്രസിദ്ധപ്പെടുത്തിയത്. റോബിനെയും ആരതിയെയും കുറിച്ചുള്ള ഏത് വാർത്തകൾക്കും സോഷ്യൽ മീഡിയയിൽ വലിയ ഡിമാൻഡ് ആണ്. ഇരുവരുടെയും എൻഗേജ്മെന്റ് ഫോട്ടോസും അതിന് ശേഷം നടന്ന ഇന്റർവ്യുകളും വലിയ മാധ്യമ ശ്രദ്ധ നേടി. വലിയ പ്രതീക്ഷയോടെയാണ് മലയാളികൾ തുടക്കം മുതലെ ഇരുവരുടെയും പ്രണയത്തെ നോക്കി കണ്ടത്. ഇപ്പോൾ വിവാഹത്തിന്റെ ഡേറ്റ് കൂടി വന്നപ്പോൾ ജനങ്ങൾ വലിയ ആകാംശയിലാണ്.

ഇപ്പോഴിതാ റോബിൻ തന്റെ ഇൻസ്റ്റാഗ്രാംമി ലൂടെ വിവാഹവിവരം ഒഫീഷ്യലായി അറിയിച്ചിരിക്കുന്നു. 2024 ന്റെ ജൂൺ മാസം 26നാണ് റോബിനും ആരതിയും നിയമപ്രകാരം ഒരുമിക്കാൻ പോകുന്നത്. ഇതിനു പിന്നാലെ ഇരുവരുടെയും ഫാൻസെത്തി പോസ്റ്റിനു താഴെ ആശംസകൾ കൊണ്ട് നിറഞ്ഞു. വളരെ കുറച്ച് സമയം കൊണ്ട് പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ ആകെ ആഘോഷമായി മാറി.