Bigg Boss Malayalam Sijo and Nora eviction reasons

സിജോയും നോറയും ബിഗ് ബോസിൽ നിന്ന് എന്തുകൊണ്ടാണ് പുറത്തായത്!? കാരണങ്ങൾ ഇതാ

Bigg Boss Malayalam Sijo and Nora eviction reasons

Bigg Boss Malayalam Sijo and Nora eviction reasons: ബിഗ് ബോസ് മലയാളം സീസൺ 6 അതിന്റെ ഫൈനൽ വീക്കിലേക്ക് കടന്നിരിക്കുകയാണ്. 6 മത്സരാർത്ഥികൾ ആണ് നിലവിൽ വീട്ടിൽ ശേഷിക്കുന്നത്. കഴിഞ്ഞ വാരം രണ്ട് മത്സരാർത്ഥികൾ ആണ് ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്. നോറയും സിജോയും ആണ് കഴിഞ്ഞ വാരാന്ത്യ എപ്പിസോഡുകളിൽ പ്രേക്ഷക വിധിപ്രകാരം എവിക്ട് ആയത്. എന്തുകൊണ്ടാണ് ഇവർ രണ്ടുപേരും പുറത്തായത്?

സഹ മത്സരാർത്ഥികളോട് യാതൊരു സ്നേഹബന്ധവും അടുപ്പവും വെച്ചുപുലർത്താത്ത മത്സരാർത്ഥിയാണ് നോറ. ഇത് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഗെയിമുകളിലും വലിയ ആധിപത്യം സ്ഥാപിക്കാൻ നോറക്ക്‌ കഴിഞ്ഞിട്ടില്ല. ഉറക്കെ ഉള്ള സംസാരം മാത്രമാണ് ഗെയിമിൽ നോറയുടെ സംഭാവന എന്ന് പ്രേക്ഷകരിൽ വലിയ ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ട്. സ്വന്തമായി ഒരു ഫാൻ ആർമി

ഒന്നും തന്നെ നോറക്ക്‌ സൃഷ്ടിക്കാൻ ആയിട്ടില്ല എന്നും പറയാം. ഇതൊക്കെ തന്നെ ആകണം ഫൈനലിൽ പ്രവേശിക്കാതെ നോറ പുറത്താകാൻ കാരണം. അതേസമയം, സിജോ പുറത്താകാനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്. മത്സരത്തിന്റെ തുടക്കത്തിൽ വിന്നർ ആകാൻ സാധ്യത കൽപ്പിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു സിജോ. എന്നാൽ, ചില ആസ്വാഭാവിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, സിജോ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തു പോവുകയും, പിന്നീട് തിരിച്ചുവരികയും ആയിരുന്നു. 

സിജോ വീട്ടിൽ തിരിച്ചെത്തിയത് പ്രേക്ഷകർക്ക് വലിയ ആവേശം നൽകിയിരുന്നു. എന്നാൽ, രണ്ടാമത് തിരിച്ചെത്തിയ സിജോ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് വേണം പറയാൻ. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങളും ഒരു പരിധിവരെ ഇതിന് തടസ്സമായിട്ടുണ്ടാകാം. മാത്രമല്ല, ഒറ്റക്ക് ഗെയിം കളിക്കുന്നതിന് പകരം, സിജോ ടീം ഗെയിം ആണ് കളിക്കുന്നത് എന്നും പ്രേക്ഷകർക്കിടയിൽ അഭിപ്രായം ഉയർന്നുവന്നിരുന്നു.