Bigg Boss Malayalam season 6 winner Jinto

ബിഗ് ബോസ് കപ്പുമായി ജിൻ്റോ ബിഗ് ബോസ് വീടിന് പുറത്തെത്തി, ആരാധകരെ കണ്ട താരത്തിൻ്റെ പ്രതികരണം

Bigg Boss Malayalam season 6 winner Jinto

Bigg Boss Malayalam season 6 winner Jinto: ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെ കഴിഞ്ഞിരിക്കുകയാണ്. വലിയ പ്രേക്ഷക പിന്തുണയുള്ള താരമായ ജിന്റോയാണ് ബിഗ് ബോസ് ടൈറ്റിൽ ഉയർത്തിയിരിക്കുന്നത്. വലിയ ഒരു വിഭാഗം പ്രേക്ഷകരുടെ പിന്തുണ ഉള്ളതിനാൽ തന്നെ, ജിന്റോയുടെ പേര് നേരത്തെ തന്നെ ടൈറ്റിൽ സ്ഥാനത്തേക്ക് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നതാണ്. ഇപ്പോൾ ജിന്റോ ബിഗ് ബോസ് വീടിന് വെളിയിൽ എത്തിയിരിക്കുന്നു. 

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനം വരെ വിജയിയെ സംബന്ധിച്ച് സർപ്രൈസ് നിലനിർത്തിയ ഒരു സീസൺ ആയിരുന്നു. ഒന്ന് അല്ലെങ്കിൽ രണ്ടോ മത്സരാർത്ഥികളുടെ ആധിപത്യം ആണ് കഴിഞ്ഞ സീസണുകളിൽ കാണാൻ സാധിച്ചിരുന്നത്. എന്നാൽ ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായി, ഒരു മത്സരാർത്ഥി പോലും പൂർണ്ണ ആധിപത്യം സൃഷ്ടിക്കാത്തത് ആരാകും വിജയി എന്നതിനെ സംബന്ധിച്ച് പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷ നിലനിർത്തിയിരുന്നു. 

ഇപ്പോൾ വിജയിയായി ജിന്റോ ബിഗ് ബോസ് സീസൺ 6-ന്റെ കപ്പ് ഉയർത്തിയിരിക്കുന്നു. ഫൈനൽ എപ്പിസോഡ് ഷൂട്ട് ചെയ്തതിനുശേഷം കപ്പുമായി പുറത്തുവരുന്ന ജിന്റോയുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. എന്നാൽ താരത്തിന് ഇതുവരെ ഔദ്യോഗികമായി മാധ്യമങ്ങളോട് പ്രതികരിക്കാൻ ഒന്നും സാധിച്ചിട്ടില്ല. ഇന്ന് രാത്രിയും ബിഗ് ബോസ് നിയന്ത്രണത്തിൽ ആയിരിക്കും ജിന്റോ എന്നാണ് അറിയാൻ സാധിക്കുന്നത്. 

അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങിയ ശേഷം ആയിരിക്കും ജിന്റോ മാധ്യമങ്ങളോട് പ്രതികരിക്കുകയും തന്റെ ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്യുക. തീർച്ചയായും മുൻ സീസണുകൾക്ക് സമാനമായി, ബിഗ് ബോസ് വിജയി കേരളത്തിൽ എത്തുമ്പോൾ വലിയ സ്വീകരണം ആകും അദ്ദേഹത്തിന്റെ ആരാധകർ നൽകുക. ബിഗ് ബോസ് മലയാളം സീസൺ 6-ൽ രണ്ടാം സ്ഥാനത്ത് അർജ്ജുനും മൂന്നാം സ്ഥാനത്ത് ജാസ്മിനും ആണ് ഫിനിഷ് ചെയ്തിരിക്കുന്നത്.