Bigg Boss Malayalam season 6 ticket to finale scoreboard

ഇതാണ് നിലവിലെ പോയിൻ്റ് പട്ടിക!! ബിഗ് ബോസ് ടിക്കറ്റ് ടു ഫിനാലെ രണ്ടാം ദിനം

Bigg Boss Malayalam season 6 ticket to finale scoreboard after second day

Bigg Boss Malayalam season 6 ticket to finale scoreboard after second day: ബിഗ് ബോസ് മലയാളം സീസൺ 6 ടിക്കറ്റ് ടു ഫിനാലെയുടെ ആദ്യ രണ്ട് ദിനങ്ങൾ അവസാനിച്ചപ്പോൾ, 6 മത്സരങ്ങളാണ് പൂർത്തിയായിരിക്കുന്നത്. മത്സരങ്ങൾ ആരംഭിക്കുന്നതിന് മുന്നേ നടന്ന രണ്ട് ബോണസ് ടാസ്ക്കുകളിൽ നിന്നായി ഋഷി, ജാസ്മിൻ എന്നിവർ ഓരോ പോയിന്റ് വീതം നേടിയിരുന്നു. തുടർന്ന് നടന്ന മത്സരങ്ങളുടെ

ഫലമായി ഓരോ മത്സരാർത്ഥികൾക്കും ലഭിച്ച സ്കോറുകൾ നോക്കാം. ടിക്കറ്റ് ടു ഫിനാലെ ആദ്യ രണ്ട് ടാസ്ക്കുകളിലും ഒന്നാം സ്ഥാനം നേടിയത് അഭിഷേക് ശ്രീകുമാർ ആയിരുന്നു. ആദ്യ മത്സരത്തിൽ സായ് കൃഷ്ണ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ, രണ്ടാം മത്സരത്തിൽ അർജുൻ, സിജോ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് എത്തി. ഒന്നാം സ്ഥാനത്ത് എത്തുന്ന വ്യക്തിക്ക് മൂന്ന് പോയിന്റുകൾ ലഭിച്ചപ്പോൾ, രണ്ട്, ഒന്ന് എന്നിങ്ങനെ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന വ്യക്തിക്ക് പോയിന്റുകൾ ലഭിക്കും. 

ഒന്നാം ദിനം നടന്ന മൂന്നാമത്തെ ടാസ്കിൽ സായ് കൃഷ്ണ ഒന്നാം സ്ഥാനത്തും അഭിഷേക് രണ്ടാം സ്ഥാനത്തും ഋഷി മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. രണ്ടാം ദിനം നടന്ന ആദ്യ രണ്ട് ടാസ്ക്കുകളിലും ജിന്റോ ആണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. രണ്ടാം ദിനം നടന്ന ആദ്യ ടാസ്ക്കിൽ അഭിഷേക് ശ്രീകുമാർ രണ്ടാം സ്ഥാനത്തും ജാസ്മിൻ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. തുടർന്ന് നടന്ന ടാസ്കിൽ അർജുൻ രണ്ടാമതും അഭിഷേക് മൂന്നാമതും ഫിനിഷ് ചെയ്തു. 

ഏറെ നേരം നീണ്ടുനിന്ന ആറാമത്തെ ടാസ്കിൽ ഋഷിയും ശ്രീതുവും 3 പോയിന്റുകൾ വീതം നേടി. ഇതോടെ 11 പോയിന്റുകൾ നേടി നിലവിൽ അഭിഷേക് ശ്രീകുമാർ ആണ് ടേബിൾ ടോപ്പർ. 6 പോയിന്റുകൾ ഉള്ള ജിന്റോ രണ്ടാം സ്ഥാനത്തും, അഞ്ച് പോയിന്റ്കളുമായി ഋഷി, സായ് കൃഷ്ണ എന്നിവർ മൂന്നാം സ്ഥാനത്തും തുടരുന്നു. 6 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ, നോറ, നന്ദന എന്നിവർക്ക് ഇതുവരെ ഒരു പോയിന്റ് പോലും നേടാൻ സാധിച്ചിട്ടില്ല.