Bigg Boss Malayalam season 6 ticket to finale first task winner

ബിഗ് ബോസ് ടിക്കറ്റ് ടു ഫിനാലെ ആദ്യ ടാസ്ക് കഴിഞ്ഞു, മൂന്ന് പോയിൻ്റ് സർപ്രൈസ് വിന്നർ

Bigg Boss Malayalam season 6 ticket to finale first task winner

Bigg Boss Malayalam season 6 ticket to finale first task winner: ബിഗ് ബോസ് മലയാളം സീസൺ 6 അതിന്റെ ടിക്കറ്റ് ടു ഫിനാലെ വാരത്തിലേക്ക് കടന്നിരിക്കുകയാണ്. 10 മത്സരാർത്ഥികൾ ആണ് നിലവിൽ ബിഗ് ബോസ് വീട്ടിൽ ഉള്ളത്. ഇവരിൽ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുന്നേ തന്നെ, ഋഷി, ജാസ്മിൻ എന്നിവർക്ക് ഓരോ ബോണസ് പോയിന്റ് ലഭിച്ചിരുന്നു. ടിക്കറ്റ് ടു ഫിനാലെയിലെ

ആദ്യ മത്സരം ഗോൾഡൻ റാബിറ്റ് ആയിരുന്നു. ഏഴ് റൗണ്ടുകൾ നീണ്ടുനിന്ന, ബുദ്ധിയും ശക്തിയും ഉപയോഗിച്ചുള്ള മത്സരം ആയിരുന്നു ഗോൾഡൻ റാബിറ്റ്. ബിഗ് ബോസ് ലൈവിൽ ഇപ്പോൾ ഈ മത്സരം അവസാനിച്ചിരിക്കുന്നു. ഓരോ മത്സരാർത്ഥികൾക്കും അവരുടെ എതിരാളികളെ ലക്ഷ്യം വെച്ച് മത്സരിക്കാൻ സാധ്യമാകുന്ന ഒരു മത്സരം ആയിരുന്നു ഗോൾഡൻ റാബിറ്റ്. അതേസമയം ചില മത്സരാർത്ഥികൾ പരസ്പര സഹകരണത്തോടെ കളിക്കുകയും ചെയ്തു. എന്തുതന്നെയായാലും മത്സരത്തിന്റെ വിധി ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.

മത്സരത്തിൽ തന്റെ എതിരാളിയായ ജാസ്മിനെ ജിന്റോ അനായാസം പുറത്താക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ, മറ്റു മത്സരാർത്ഥികൾ ചേർന്ന് തുടർന്നുള്ള റൗണ്ടിൽ ജിന്റോയെ പുറത്താക്കി. മത്സരത്തിൽ ജിന്റോ, ഋഷി, അഭിഷേക്, സായി കൃഷ്ണ എന്നിവർ മികച്ച രീതിയിൽ കളിച്ചു. മത്സരത്തിന്റെ ഒടുവിൽ അഭിഷേക് ആണ് വിജയി ആയത്. മത്സരത്തിൽ വിജയിച്ച അഭിഷേകിന് മൂന്ന് പോയിന്റ്റുകൾ ലഭിച്ചു.

രണ്ടാം സ്ഥാനത്ത് എത്തിയ സായ് കൃഷ്ണക്ക് രണ്ട് പോയിന്റുകൾ ലഭിച്ചു. ടിക്കറ്റ് ടു ഫിനാലെയിലെ ആദ്യ മത്സരത്തിൽ വിജയിച്ചുകൊണ്ട് അഭിഷേക് ഇപ്പോൾ പോയിന്റ് പട്ടികയിൽ മുന്നിൽ എത്തിയിരിക്കുകയാണ്. തുടർന്നുള്ള മത്സരങ്ങൾക്കായി ബിഗ് ബോസ് വീടും പ്രേക്ഷകരും കാത്തിരിക്കുന്നു. കൂടുതൽ പോയിന്റ് നേടുന്ന മത്സരാർഥിക്ക്‌ ഫൈനൽ വാരത്തിൽ എത്താൻ സാധിക്കും.