ശശി സഹോദരങ്ങൾ ചേർന്ന് നന്ദനയെ ജയിപ്പിച്ചു!! ഗ്രൂപ്പ് ഗെയിമിന് ഇരയായി ജിന്റോ

Bigg Boss Malayalam season 6 ticket to finale 9th task

Bigg Boss Malayalam season 6 ticket to finale 9th task | ബിഗ് ബോസ് മലയാളം സീസൺ 6 ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. 10 മത്സരങ്ങൾ അടങ്ങിയ ടിക്കറ്റ് ടു ഫിനാലെയിലെ ഒമ്പതാമത്തെ മത്സരമായ ‘ചോർച്ച സിദ്ധാന്തം’ ഇപ്പോൾ അവസാനിച്ചിരിക്കുന്നു. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ മത്സരമായി ഒമ്പതാമത്തെ ടാസ്ക് മാറി. ഇതിന്റെ പ്രധാനകാരണം, 

ഒട്ടും ഫെയർ അല്ലാത്ത ഗ്രൂപ്പ് ഗെയിം ആയിരുന്നു. മുൻ ബിഗ് ബോസ് സീസണുകളിൽ ഉണ്ടായിട്ടുള്ള ക്ലാസിക് ഗെയിമുകളിൽ ഒന്നാണ് ചോർച്ച സിദ്ധാന്തം. മികച്ച രീതിയിൽ ആണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ ഫൈനൽ സ്റ്റേജിൽ എത്തിയപ്പോഴേക്കും, മത്സരാർത്ഥികൾ തമ്മിൽ അഗ്രസീവ് ആവുകയും, അത് കയ്യാങ്കളിയിലേക്ക് നീളുകയും ചെയ്തു. തുടർച്ചയായി ബിഗ് ബോസ് നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 

മത്സരത്തിൽ അവസാന അഞ്ചിൽ എത്തിയത് സായ് കൃഷ്ണ, സിജോ, ജിന്റോ, ഋഷി, നന്ദന എന്നിവർ ആയിരുന്നു. സായ് ഋഷിയെ ടാർഗറ്റ് ചെയ്ത് പുറത്താക്കിയതോടെ, മത്സരം 4 പേരിലേക്ക് ചുരുങ്ങി. നന്ദനയും ജിന്റോയും തമ്മിൽ മത്സരം മുറുകിയപ്പോഴും സായിയും സിജോയും നന്ദനയുടെ ഭാഗം ചേർന്ന് നിൽക്കുകയല്ലാതെ മത്സരത്തിൽ കാര്യമായ സംഭാവന ഒന്നും തന്നെ ചെയ്തില്ല. 

തുടർന്ന് മൂന്ന് പേരും തന്നെയാണ് ടാർഗറ്റ് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കിയ ജിന്റോ, മത്സരം വിട്ടുകൊടുത്തു എന്ന് വേണം പറയാൻ. മത്സരത്തിൽ, സിജോ ഒന്നാമതും, സായ് രണ്ടാമതും നന്ദന മൂന്നാമതും ഫിനിഷ് ചെയ്തു. ടിക്കറ്റ് ടു ഫിനാലെയിൽ നന്ദന നേടുന്ന ആദ്യത്തെ പോയിന്റ് ആണ് ഇത്. നന്ദനക്ക് ഒരു പോയിന്റ് എന്ന് ലക്ഷ്യം വെച്ച് സായിയും സിജോയും ഗ്രൂപ്പ് ഗെയിം കളിച്ചതാണ് ഈ മത്സരത്തെ മോശമാക്കി മാറ്റിയത്.