Bigg Boss Malayalam season 6 Sibin today

ബിഗ് ബോസിനെ വെള്ളം കുടിപ്പിച്ച് സിബിൻ, ഒടുവിൽ ബിഗ് ബോസ് ആ തീരുമാനം എടുത്തു

Bigg Boss Malayalam season 6 Sibin today

Bigg Boss Malayalam season 6 Sibin today: ബിഗ് ബോസ് വീട് അസാധാരണമായ സംഭവവികാസങ്ങൾക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയായി വീട്ടിൽ എത്തിയ സിബിൻ ആണ് ബിഗ് ബോസിനെ ചലഞ്ച് ചെയ്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. വാരാന്ത്യ എപ്പിസോഡിൽ, സിബിന്റെ ചില അപമര്യാദയോടെയുള്ള   പെരുമാറ്റത്തിനെതിരെ മോഹൻലാൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. 

കഴിഞ്ഞ വാരം ജാസ്മിനോട് കലഹത്തിൽ ആയതിനിടെ, സിബിൻ ഒരു തെറ്റായ ആക്ഷൻ കാണിച്ചിരുന്നു. ഇത് മോഹൻലാൽ ചോദ്യം ചെയ്യുകയും, ബിഗ് ബോസ് വീട്ടിൽ ഇത്തരം ആക്ഷനുകൾ അംഗീകരിക്കാൻ സാധിക്കില്ല എന്ന് കടുപ്പിച്ച് നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. സിബിൻ പവർ ടീം അംഗം കൂടി ആയിരുന്നതിനാൽ, അദ്ദേഹത്തിൽനിന്ന് ഇത്തരമൊരു വീഴ്ച വന്നത്

വളരെ ഗൗരവകരമായിയാണ് മോഹൻലാൽ കണ്ടത്. ഇതിന്റെ തുടർനടപടി എന്നോണം, സിബിനെതിരെ കടുത്ത നടപടി മോഹൻലാൽ സ്വീകരിക്കുകയും ചെയ്തു. സിബിനെ ഈ വാരത്തെ നോമിനേഷനിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യുന്നതിനോടൊപ്പം, പവർ ടീമിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ഇപ്പോൾ, ബിഗ് ബോസ് വീട്ടിൽ തനിക്ക് തുടരാൻ താല്പര്യമില്ല എന്ന് അറിയിച്ചിരിക്കുകയാണ് സിബിൻ. 

ഇക്കാര്യത്തിൽ ബിഗ് ബോസ് പ്രതികരിക്കാതെ വന്നതോടെ, മൈക്ക്‌ ഊരിവെക്കുകയും, ഇനി താൻ ബിഗ് ബോസിന്റെ ഒരു നിയമവും പാലിക്കില്ല എന്നും സിബിൻ നിലപാട് അടുപ്പിച്ചു. ഇതിന് പിന്നാലെ കൺഫഷൻ റൂമിലേക്ക് സിബിനെ വിളിപ്പിക്കുകയും, ബിഗ് ബോസ് അദ്ദേഹത്തോട് സംസാരിക്കുകയും. ശേഷം, മറ്റു മത്സരാർത്ഥികളുടെ സിബിന് കുറച്ച് വിശ്രമം ആവശ്യമാണെന്നും, അദ്ദേഹം കുറച്ചു നേരം സ്വതന്ത്രനായി ഇരിക്കട്ടെ എന്നും ബിഗ് ബോസ് അറിയിച്ചു.