Bigg Boss Malayalam season 6 Parakaya Pravesham task

ജാസ്മിനായി മാറി ജിൻ്റോ!! ബിഗ് ബോസ് വീട്ടിൽ ഇനി പരകായ പ്രവേശം

Bigg Boss Malayalam season 6 Parakaya Pravesham task: ബിഗ് ബോസ് മലയാളം സീസൺ 6-ൽ മത്സരാർത്ഥികൾക്ക് ഒരു കിടിലൻ ടാസ്ക് നൽകിയിരിക്കുകയാണ് ബിഗ് ബോസ്. മത്സരാർത്ഥികൾ പരസ്പരം ക്യാരക്ടർ ചെയ്ഞ്ച് ആകുന്ന ‘പരകായ പ്രവേശം’ ടാസ്ക് ആണ് ബിഗ് ബോസ് ഇന്ന് നൽകിയിരിക്കുന്നത്. ഇത് ഓരോ മത്സരാർത്ഥിയും തന്റെ സഹ മത്സരാർത്ഥിയുടെ ക്യാരക്ടർ ആയി

മാറുകയാണ് വേണ്ടത്. ആരൊക്കെ ഏതൊക്കെ ക്യാരക്ടർ ആകണം എന്ന്, ബിഗ് ബോസ് തന്നെ നിർദ്ദേശിച്ചു. നോറയുടെ ക്യാരക്ടർ ആകേണ്ടത് അർജുൻ ആണ്. നോറയെ പോലെ ഡ്രസ്സ് ചെയ്യുകയും, സംസാര – ശരീര ആംഗ്യങ്ങൾ അനുകരിക്കുകയും ആണ് അർജുൻ വേണ്ടത്. സിജോ ഈ ടാസ്കിൽ അനുകരിക്കേണ്ടത് ശ്രീതുവിന്റെ ക്യാരക്ടർ ആണ്. അതേസമയം, ജിന്റോ ഈ ടാസ്കിൽ ജാസ്മിൻ ആയി ആണ് മാറേണ്ടത്. 

ലൈവിൽ ഇപ്പൊ നടന്നത്!!😯😯 Bigg Boss Malayalam season 6 live #bbms6promo #bbms6 Jasmine Jinto

ജാസ്മിൻ ആകട്ടേ സിജോയുടെ കഥാപാത്രം ആണ് സ്വീകരിക്കേണ്ടത്. അഭിഷേക് ശ്രീകുമാർ അദ്ദേഹത്തിന്റെ സുഹൃത്തു കൂടിയായ ഋഷിയുടെ കഥാപാത്രമാണ് അനുകരിക്കേണ്ടത്. ഋഷി ബിഗ് ബോസ് വീട്ടിലെ ജനപ്രിയനായ ജിന്റോയുടെ കഥാപാത്രം അനുകരിക്കണം. ശ്രീതുവിന് ലഭിച്ചിരിക്കുന്നത് അവരുടെ ഏറ്റവും അടുത്ത സുഹൃത്തായ അർജുന്റെ കഥാപാത്രം ആണ്. നോറ മാറേണ്ടത് അഭിഷേകിന്റെ കഥാപാത്രത്തിലേക്കാണ്. 

ഇങ്ങനെയാണ് ടാസ്കിന്റെ തുടക്കത്തിൽ ബിഗ് ബോസ് നൽകിയിരിക്കുന്ന നിർദ്ദേശം. ടാസ്ക് പുരോഗമിക്കുന്നതിനനുസരിച്ച്, ക്യാരക്ടർ സ്വിച്ച് ചെയ്യാനുള്ള അവസരം ബിഗ് ബോസ് നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്തുതന്നെയായാലും ഈ ആഴ്ച പ്രേക്ഷകർക്ക്, ‘പരകായ പ്രവേശം’ എന്ന ടാസ്ക് ഇൻട്രസ്റ്റിംഗ് ആയി മാറും എന്ന് തന്നെ കരുതാം. 

fpm_start( "true" );