bigg boss malayalam season 6 13th week eviction

ബിഗ് ബോസ് വീട്ടിൽ നിന്ന് ഒരാൾ കൂടി പുറത്തായി!! ഇന്നത്തെ എവിക്ഷൻ ഫലം പുറത്ത്

Bigg Boss malayalam season 6 13th week eviction

Bigg Boss malayalam season 6 week 13 eviction: ബിഗ് ബോസ് മലയാളം സീസൺ 6-ന്റെ 13-ാം വാരാന്ത്യം എത്തിച്ചേർന്നിരിക്കുകയാണ്. ഫൈനൽ വീക്കിന് മുൻപായി ഉള്ള അവസാനത്തെ ആഴ്ച ആയതിനാൽ തന്നെ, ഈ ആഴ്ച ആരൊക്കെ പുറത്തുപോകും എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നിലവിൽ 8 മത്സരാർത്ഥികൾ ആണ് ബിഗ് ബോസ് വീട്ടിൽ ശേഷിക്കുന്നത്. ഇവരിൽ ഒരാൾ ഇന്ന് ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുന്നു. 

ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ വിജയിച്ച അഭിഷേക് ശ്രീകുമാർ ഒഴികെ, ജിന്റോ, ജാസ്മിൻ, സിജോ, അർജുൻ, നോറ, ശ്രീതു, സായ്, ഋഷി എന്നിവർ എല്ലാവരും തന്നെ ഈയാഴ്ച ഡയറക്റ്റ് നോമിനേഷൻ ആയിരുന്നു. എന്നാൽ, പണപ്പെട്ടിയുമായി സായ് നേരത്തെ തന്നെ വീടിന് വെളിയിലേക്ക് ഇറങ്ങി. ഇപ്പോൾ, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ശനിയാഴ്ചയിലെ മോഹൻലാൽ എപ്പിസോഡ് ഷൂട്ടിംഗ് അവസാനിച്ചിരിക്കുന്നു. നോറയാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് എവിക്ട് ആയിരിക്കുന്നത്. 

നേരത്തെ തന്നെ നോറക്ക്‌ വോട്ടുകൾ കുറവാണെന്ന് വിവിധ സോഴ്സുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ഈ ആഴ്ച ഡബിൾ എവിക്ഷൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ നാളെ നടക്കാനിരിക്കുന്ന ഞായറാഴ്ച എപ്പിസോഡിലും, ബിഗ് ബോസ് വീട്ടിൽ നിന്ന് ഒരാൾ കൂടി പുറത്താകും എന്നാണ് മനസ്സിലാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ, രണ്ട് പേരിൽ ഒരാൾ ആണ് പുറത്താകാൻ സാധ്യത. അവർ ആരൊക്കെ എന്ന് വെച്ചാൽ, 

സിജോ, ശ്രീതു എന്നിവർക്കാണ് ശേഷിക്കുന്ന മത്സരാർത്ഥികളിൽ വോട്ടുകൾ കുറവായി കണക്കാക്കുന്നത്. ജിന്റോ, ജാസ്മിൻ, അർജുൻ എന്നിവർക്കാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചിരിക്കുന്നത്. അഭിഷേക് നോമിനേഷനിൽ ഇല്ലാത്തതു കൊണ്ട് തന്നെ, അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നവരും ഋഷിയെ പിന്തുണച്ചിട്ടുണ്ടാകാം എന്ന് കരുതുന്നു. ഈ സാഹചര്യത്തിൽ  സിജോ, ശ്രീതു എന്നിവരിൽ നിന്ന് ഒരാൾ പുറത്താകാൻ ആണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.