Bigg Boss Malayalam season 6 contestant re-entry

പുറത്തായ മത്സരാർത്ഥി വീണ്ടുമെത്തി!! റീ-എൻട്രി കണ്ട് മറ്റു മത്സരാർത്ഥികൾ ഭയന്ന് വിറച്ചു

Bigg Boss Malayalam season 6 contestant re-entry

Bigg Boss Malayalam season 6 contestant re-entry : ബിഗ് ബോസ് മലയാളം സീസൺ 6 അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫൈനൽ വാരത്തിന് തൊട്ടു മുൻപുള്ള ആഴ്ചയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ, പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ സർപ്രൈസ് ആക്കിക്കൊണ്ടുള്ള ട്വിസ്റ്റുകൾ ആണ് ബിഗ് ബോസ് കൊണ്ടുവന്നിരിക്കുന്നത്. രണ്ട് ആഴ്ച മാത്രം ശേഷിക്കെ, ഒരു വൈൽഡ് കാർഡോ!!

മോഹൻലാൽ അവതരിപ്പിച്ച കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡുകളിൽ, ശനിയാഴ്ച നന്ദന പുറത്തായിരുന്നു. തുടർന്ന് ഞായറാഴ്ച നോറയും എവിക്റ്റ് ആയതായി ബിഗ് ബോസ് വീട്ടുകാരെ അറിയിച്ചു. എന്നാൽ, നോറ മോഹൻലാലിന്റെ അടുത്തേക്ക് എത്തുന്നതിന് പകരം, ഒരു സീക്രട്ട് മുറിയിൽ ആണ് എത്തിയത്. തുടർന്ന് ബിഗ് ബോസ് വീട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളും കാണാൻ നോറക്ക്‌ അവസരം നൽകി. 

ശേഷം, അർദ്ധരാത്രിയിൽ മത്സരാർത്ഥികൾ ഉറങ്ങുന്ന സമയത്ത്, നോറയെ വീണ്ടും വീടിന് അകത്തേക്ക് പറഞ്ഞു വിട്ടിരിക്കുകയാണ് ബിഗ് ബോസ്. ഒരു യക്ഷിയുടെ വേഷത്തിലാണ് നോറ ബിഗ് ബോസ് വീട്ടിൽ എത്തിയത്. തുടക്കത്തിൽ മത്സരാർത്ഥികളെ ഇത് പരിഭ്രാന്തിയിൽ ആക്കിയെങ്കിലും, പലർക്കും അത് നോറയാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. അതേസമയം, ജാസ്മിൻ ഉൾപ്പെടെ ചിലർ അത് നന്ദനയാകാം എന്നും പ്രതീക്ഷിച്ചിരുന്നു. 

ഇത് ആദ്യമായി അല്ല ബിഗ് ബോസ് മലയാളത്തിൽ ഇത്തരത്തിൽ പുറത്തായ ശേഷം സീക്രട്ട് റൂമിൽ ആവുകയും തുടർന്ന് വീടിന് അകത്തേക്ക് വരികയും ചെയ്യുന്നത്. ബിഗ് ബോസ് മലയാളം സീസൺ 5-ൽ സെറീനക്ക്‌ ബിഗ് ബോസ് ഇതുപോലെ റീ എൻട്രി നൽകിയിരുന്നു. നിലവിൽ ബിഗ് ബോസ് സീസൺ 6, 13-ാം ആഴ്ചയിലേക്ക് കടക്കുമ്പോൾ 9 മത്സരാർത്ഥികളാണ് ശേഷിക്കുന്നത്.