ഇതാണ് ഞാൻ കല്ല്യാണം കഴിക്കാൻ പോകുന്ന പെണ്ണ്!! വിവാഹ വിശേഷം പങ്കുവെച്ച് സിജോ

Bigg Boss Malayalam contestant Sijo introduce his lover: കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിൽ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തു പോയ മത്സരാർത്ഥിയാണ് സിജോ. ഒരു വിഭാഗം പ്രേക്ഷകർക്ക് സിജോയുടെ എവിക്ഷൻ അപ്രതീക്ഷിതവും, ഉൾക്കൊള്ളാൻ സാധിക്കാത്തതും ആയിരുന്നു. ബിഗ് ബോസിന്റെ തുടക്കത്തിൽ വലിയ ആരാധക പിന്തുണ ഉണ്ടായിരുന്ന സിജോക്ക്, റോക്കിയുമായി ഉണ്ടായ ചില അസ്വാഭാവിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ 

ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തു പോകേണ്ടി വരികയും, ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരികയും ചെയ്തിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെടുത്ത ശേഷം സിജോ ബിഗ് ബോസ് വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. എന്നാൽ പഴയ ഫയർ അദ്ദേഹത്തിന് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ്, ഫൈനൽ വാരത്തിന് തൊട്ടുമുൻപായി സിജോ പുറത്തായത്. 

ഇപ്പോൾ, ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുവന്ന സിജോ, ആരാധകർക്ക് തന്റെ ഭാവി വധുവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായിരുന്ന സിജോയെ, ഒരുപാട് ആളുകൾക്ക് അറിയാമായിരുന്നു എങ്കിലും, തന്റെ വിവാഹ കാര്യം അദ്ദേഹം മറച്ചുവെക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നിന്ന് വെളിയിൽ വന്ന ശേഷം, എയർപോർട്ടിൽ സ്വീകരിക്കാൻ ഭാവി വധുവും എത്തിച്ചേർന്നിരുന്നു. 

ഈ സാഹചര്യത്തിലാണ് സിജോ തന്റെ വിവാഹ കാര്യം വെളിപ്പെടുത്തിയത്. ഭാവി വധുവിന്റെ പേര് ലിനു എന്നാണെന്നും, തങ്ങളുടെ വിവാഹം ഉടൻ ഉണ്ടാകും എന്നും സിജോ അറിയിച്ചു. തന്റെ വ്യക്തിപരമായ ഇക്കാര്യം താൻ മനപ്പൂർവ്വം മറച്ചുവെച്ചതായിരുന്നു എന്നും, എന്നാൽ ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തുകയാണ് എന്നും സിജോ പറഞ്ഞു. അതേസമയം, ബിഗ് ബോസ് വീടിന് വെളിയിൽ വന്ന ശേഷവും വലിയ ആരാധക പിന്തുണയാണ് സിജോക്ക് ലഭിക്കുന്നത്.