Bigg Boss Malayalam 13th week double eviction

സർപ്രൈസ് ട്വിസ്റ്റ് എവിക്ഷൻ!! നോറക്ക് പിന്നാലെ രണ്ടാമത്തെ ആളും ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞ് പുറത്തേക്ക്

Bigg Boss Malayalam 13th week double eviction

Bigg Boss Malayalam 13th week double eviction: പ്രതീക്ഷിച്ചതു പോലെ തന്നെ ബിഗ് ബോസ് ഈ വാരം ഡബിൾ എവിക്ഷൻ നടത്തിയിരിക്കുകയാണ്. ഫൈനൽ വീക്കിന് മുന്നോടിയായിയുള്ള ഈ വാരം, ബിഗ് ബോസ് രണ്ട് മത്സരാർത്ഥികളെ പുറത്താക്കും എന്ന് നേരത്തെ തന്നെ പ്രേക്ഷകർ കണക്കാക്കിയിരുന്നു. ശനിയാഴ്ചയിലെ എപ്പിസോഡിൽ പ്രേക്ഷക വിധിയുടെ അടിസ്ഥാനത്തിൽ

നോറ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരുന്നു. ഇപ്പോൾ അടുത്ത മത്സരാർത്ഥി കൂടി, ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരിക്കുകയാണ്. അഭിഷേക് ശ്രീകുമാറിന് പുറമേ, ജിന്റോ, അർജുൻ എന്നിവരും ഇത്തവണ നേരത്തെ തന്നെ സേവ് ആയതായി മോഹൻലാൽ അറിയിച്ചിരുന്നു. ഇതോടെ, ഋഷി, ജാസ്മിൻ, സിജോ, ശ്രീതു എന്നിവരാണ് പ്രേക്ഷക വിധി അറിയാനായി ഞായറാഴ്ച വരെ കാത്തിരുന്നത്. ഞായറാഴ്ചയിലെ എപ്പിസോഡിൽ സിജോ ആണ് പുറത്തു പോയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 

നേരത്തെ തന്നെ വ്യത്യസ്ത സോഴ്സുകൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. സിജോ, ശ്രീതു എന്നിവരിൽ ഒരാൾ പുറത്തുപോകും എന്നാണ് പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, സിജോയെക്കാൾ വോട്ട് നേടി ശ്രീതു സേഫ് ആവുകയും, ബിഗ് ബോസ് വീട്ടിൽ നിലനിൽക്കുകയും ചെയ്തു. നേരത്തെ റോക്കിയുമായി ഉണ്ടായ അപ്രതീക്ഷിത സംഭവവികാസത്തിന്റെ അടിസ്ഥാനത്തിൽ, സിജോ ബിഗ് ബോസ് വീട്ടിൽ നിന്ന് വെളിയിൽ പോവുകയും, ആരോഗ്യകരമായ വീണ്ടെടുപ്പിന് ശേഷം 

ബിഗ് ബോസ് വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുകയായിരുന്നു. എന്നാൽ നേരത്തെ ഉണ്ടായിരുന്ന സിജോ പവർ, രണ്ടാമത് എത്തിയതിന് ശേഷം ബിഗ് ബോസ് വീട്ടിൽ കാണാൻ സാധിച്ചില്ല എന്ന് പ്രേക്ഷകർക്കിടയിൽ പൊതുവേ അഭിപ്രായം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടി ആയിരിക്കാം സിജോ ബിഗ് ബോസ് വീട്ടിൽ നിന്ന് വെളിയിൽ പോയിരിക്കുന്നത്. എന്തുതന്നെയായാലും, ബിഗ് ബോസ് ഫൈനൽ ആഴ്ചയിലേക്ക് കടക്കുമ്പോൾ, അതിന്റെ ടോപ് 6 കണ്ടെത്തിയിരിക്കുകയാണ്.