Bigg Boss Malayalam 12th week voting results

ഈ ആഴ്ച്ച ആരൊക്കെ പുറത്ത് പോകും!? ജിൻ്റോ ഫാൻസ്‌ വോട്ട് ആർക്ക് ലഭിച്ചു, വോട്ടിംഗ് ഫൈനൽ അപ്ഡേറ്റ്

Bigg Boss Malayalam 12th week voting results

Bigg Boss Malayalam 12th week voting results: ബിഗ് ബോസ് മലയാളം സീസൺ 6 12-ാം ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡുകൾ എത്തുകയാണ്. ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകൾ ആയിരുന്നു കഴിഞ്ഞ വാരം നടന്നിരുന്നത്. ഈ വാരം 7 മത്സരാർത്ഥികൾ ആണ് നോമിനേഷനിൽ വന്നിരുന്നത്. നോറ, ജാസ്മിൻ, അഭിഷേക്, സായ് കൃഷ്ണ, ശ്രീതു, ഋഷി, നന്ദന എന്നിവരാണ് നോമിനേഷനിൽ ഉണ്ടായത്.

ബിഗ് ബോസ് വീട്ടിലെ അവസാന നോമിനേഷൻ പ്രക്രിയ ആയിരുന്നു ഇത്. ഇപ്പോൾ, പ്രേക്ഷകർക്ക് തങ്ങളുടെ വോട്ട് രേഖപ്പെടുത്താനുള്ള സമയം അവസാനിച്ചിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിലായുള്ള മോഹൻലാലിന്റെ എപ്പിസോഡുകളിൽ, ഒന്ന് രണ്ടോ മത്സരാർത്ഥികൾ പുറത്തുപോകാനാണ് സാധ്യത. വിവിധ സോഴ്സുകളിൽ നിന്ന് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, ഓരോ മത്സരാർത്ഥികൾക്കും ലഭിച്ച വോട്ടിന്റെ കണക്കിൽ ആരാണ് പുറത്തുപോകാൻ സാധ്യത എന്ന് പരിശോധിക്കാം. 

ജിന്റോ, അർജുൻ, സിജോ എന്നിവർ ഉൾപ്പെടാതിരുന്ന നോമിനേഷനിൽ, ഏറ്റവും കൂടുതൽ വോട്ട് നേടി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ജാസ്മിൻ ആണ്. ജിന്റോ ആരാധകരുടെ വോട്ടിന്റെ പിൻബലത്തിൽ ജാസ്മിനോട് നേരിയ വോട്ടുകൾക് പിറകിൽ ആണെങ്കിലും അഭിഷേക് രണ്ടാമത് എത്തി. അർജുൻ ആരാധകരുടെ വോട്ടു കൂടി നേടി ശ്രീതു ആണ് മൂന്നാമത് എത്തിയിരിക്കുന്നത്. അൻസിബ പുറത്തായതിനാൽ താരത്തിന്റെ ആരാധകരുടെ സപ്പോർട്ട് കൂടി വന്നതോടെ, ഋഷി നാലാം സ്ഥാനത്ത് എത്തി. 

നോറ, സായ് എന്നിവർ ഏകദേശം ഒരേ വോട്ട് നേടിയിരിക്കുന്നതായി ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നന്ദനയാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വോട്ടിങ്ങിൽ അവസാന സ്ഥാനത്ത് ആയിരിക്കുന്നത്. ഈ വാരം ഒരു മത്സരാർത്ഥി ആണ് പുറത്തു പോകുന്നതെങ്കിൽ, അത് നന്ദന ആയിരിക്കാനാണ് സാധ്യത. രണ്ട് മത്സരാർത്ഥികൾ ഉണ്ടെങ്കിൽ, നന്ദനക്ക് പുറമേ നോറയോ സായിയോ പുറത്തുപോകും. ഔദ്യോഗിക ഫലം ലാലേട്ടന്റെ എപ്പിസോഡ് അവസാനിച്ചാൽ മാത്രമേ ലഭ്യമാകു.