bhavana dancing viral video

കോളേജ് കുട്ടികളോടൊപ്പം അടിപൊളി ഡാൻസുമായി ഭാവന, വീഡിയോ

Actress Bhavana dancing with college students

Bhavana dancing video: കഴിഞ്ഞ ദിവസം തൃക്കാക്കര എംഎൽഎ ഉമ തോമസ് തന്റെ നിയോജക മണ്ഡലത്തിലെ ആശാ വർക്കർമാരെ ആദരിക്കാൻ ഒരു ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. ‘ആശാ പ്രവർത്തകർക്ക് ഹൃദയാദരം’ എന്ന് പേരിട്ട ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി നടി ഭാവനയാണ് എത്തിച്ചേർന്നത്. ഉദ്ഘാടന പ്രസംഗത്തിൽ,

തന്റെ വ്യക്തിജീവിതത്തിൽ പ്രയാസങ്ങൾ നേരിട്ട വേളയിൽ കൂടെ നിന്ന പിടി തോമസിനെ ഭാവന ഓർത്തു. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ച ഉമ തോമസിന് നന്ദി പറഞ്ഞ ഭാവന, ആശാവർക്കർമാർ നാടിന് നൽകുന്ന സേവനം വലുതാണെന്നും പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം, ചടങ്ങിൽ പങ്കെടുത്ത ഭാരതമാതാ കോളേജ് വിദ്യാർത്ഥികളുടെ നിർബന്ധത്തിന് വഴങ്ങി അവരോടൊപ്പം ഭാവന നൃത്തം ചെയ്യുകയും ചെയ്തു.

വളരെ ആസ്വദിച്ചുകൊണ്ട് കുട്ടികളോടൊപ്പം നൃത്തം ചെയ്യുന്ന ഭാവനയുടെ വീഡിയോ അവരുടെ ആരാധകർക്ക് സന്തോഷം പകർന്നു. മുഖത്ത് ചിരി വിടർത്തിയ ഭാവനയുടെ ആ നിമിഷങ്ങൾ, അത് കണ്ട എല്ലാവരുടെയും ഹൃദയത്തിൽ സ്പർശിച്ചു. ഭാവന കോളേജ് വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ച പരിപാടിയിൽ, എറണാകുളം എംപി ഹൈബി ഈഡൻ, തൃക്കാക്കര നഗരസഭാ അധ്യക്ഷ രാധാമണി പിള്ള, വൈസ് ചെയർമാൻ പിഎം യൂനുസ്, രാഷ്ട്രീയ – സാമൂഹിക പ്രവർത്തകരായ ഡൊമിനിക് പ്രസന്റേഷൻ, ഡിജോ കാപ്പൻ, ആർ ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ പങ്കാളികളായി. ആശാ വർക്കർമാരെ ആദരിച്ച ഈ പരിപാടി മാതൃകാപരമാവുകയും ചെയ്തു.