അവസരം തന്നാൽ എന്തും കളിക്കും!! ക്യാപ്റ്റൻ രോഹിത്തിന്റെ അഭിപ്രായത്തിന് സഞ്ജു സാംസന്റെ മറുപടി
ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക പദവി ഏറ്റെടുത്തതിന് പിന്നാലെ, അദ്ദേഹത്തിന്റെ ടീം സെലക്ഷൻ മാനദണ്ഡങ്ങളിൽ വരുത്താൻ ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ പങ്കുവെക്കുകയുണ്ടായി. കളിക്കാർ ചില ഫോർമാറ്റിൽ മാത്രം കളിക്കാൻ പരിശ്രമിക്കുകയും താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതിന് പകരം, എല്ലായിപ്പോഴും എല്ലാ ഫോർമാറ്റുകളിലും കളിക്കാൻ തയ്യാറായിരിക്കണം എന്നതായിരുന്നു ഗംഭീർ പറഞ്ഞ കാര്യം. അതെസമയം, ശ്രീലങ്കയോട് ഏകദിന പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഒരുകാര്യം സൂചിപ്പിക്കുകയുണ്ടായി, കളിക്കാർ ഐപിഎല്ലിൽ മാത്രം ശ്രദ്ധ…