Astrologer Hari Pathanapuram looked Mammootty Mohanlal horoscope

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ജാതകത്തിലെ രാജയോഗം നോക്കി ജ്യോതിഷി ഹരി പത്തനാപുരം

Astrologer Hari Pathanapuram looked Mammootty Mohanlal horoscope : ടെലിവിഷനിലും മറ്റും ജ്യോതിഷം പരിപാടികൾ പിന്തുടരുന്നവർക്ക് പരിചിതനായ ജ്യോതിഷിയാണ് ഹരി പത്തനാപുരം. പഴയകാല ജ്യോതിഷിമാരിൽ നിന്ന് വ്യത്യസ്തമായി, തന്റെ അവതരണത്തിൽ പ്രേക്ഷകരെ സംതൃപ്തരാക്കുന്ന പുതിയ കാല സ്റ്റൈൽ ആണ് ഹരി പത്തനാപുരത്തിന്റെ പ്രത്യേകത.

അടുത്തിടെ, ഒരു അഭിമുഖത്തിൽ മലയാള സിനിമ ലോകത്തെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജാതകത്തെ കുറിച്ച് ഹരി പത്തനാപുരം സംസാരിക്കുകയുണ്ടായി. പ്രശസ്തി, സമ്പത്ത് എന്നിവ എല്ലാംകൊണ്ടും മമ്മൂട്ടിക്കും മോഹൻലാലിനും രാജയോഗമായി ആണ് പലരും കരുതുന്നത്. എന്നാൽ, ഇതിന്റെ മറ്റൊരു വശമാണ് ഹരി പത്തനാപുരം പറയുന്നത്.

Astrologer Hari Pathanapuram looked Mammootty Mohanlal horoscope
Astrologer Hari Pathanapuram looked Mammootty Mohanlal horoscope

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജാതകത്തിൽ രാജയോഗം ആണോ എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട് എന്നും, എന്നാൽ താൻ ഇതിന്റെ മറ്റൊരു വശമാണ് കാണുന്നത് എന്നും ഹരി പറയുന്നു. ഒരു കള്ള് ഷാപ്പിൽ പോയി കള്ള് കുടിക്കാനും, ഒരു ഉത്സവത്തിന് പോയി എല്ലാം മറന്ന് നൃത്തം ചെയ്യാനും, ഗ്രാമങ്ങളിൽ വന്ന് മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കാനും മമ്മൂട്ടിക്കും മോഹൻലാലിനും യോഗമില്ല.

Astrologer Hari Pathanapuram looked Mammootty Mohanlal horoscope

ആഡംബര വീടും കാറും അവർക്കുണ്ട്, എന്നാൽ അത് സമ്പത്ത് ഉണ്ടാക്കിയ ആർക്കും വാങ്ങാവുന്നതെ ഉള്ളൂ. അതേസമയം, ഈ ജീവിതത്തിൽ അവർക്ക് ഒരിക്കൽ പോലും അവരുടെ സുരക്ഷാ കവചം മറികിടന്ന് നമുക്ക് ലഭിച്ചിരിക്കുന്ന പല സ്വാതന്ത്ര്യങ്ങളും അനുഭവിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ, യഥാർത്ഥത്തിൽ രാജയോഗം ആർക്കാണെന്ന് നമ്മൾ തന്നെ സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. 

Read Also: മലയാളത്തിന്റെ ബിഗ് എംസിനെ തേടി തമിഴിൽ നിന്ന് വമ്പൻ ഓഫർ, മമ്മൂട്ടി എൽസിയുവിലേക്കോ