വാവ തോളോട് തോൾ വളർന്നു!! മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആര്യ
Arya badai proud of her daughter growth: ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആര്യ. ടെലിവിഷൻ കോമഡി പരിപാടികളിലൂടെയും, ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും, അവതാരികയായും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ആര്യ, ഏറെ ജനപ്രീതിയുള്ള ഒരു കലാകാരി കൂടിയാണ്. തന്റെ കഠിനാധ്വാനത്തിലൂടെ ഉയർച്ചകളിൽ എത്തിയ ആര്യ,
തന്റെ ജീവിതം വളരെ മനോഹരമായി മുന്നോട്ടു കൊണ്ടു പോകുന്നു. ഒരു മകളാണ് ആര്യക്ക് ഉള്ളത്, പേര് : റോയ. തന്റെ മകളോടൊപ്പം ഉള്ള ചിത്രങ്ങൾ പലപ്പോഴും ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ, ആര്യ പങ്കുവെച്ചിരിക്കുന്ന ചിത്രവും കുറിപ്പും ശ്രദ്ധ നേടുകയാണ്. മകൾ തന്റെ തോളോടൊപ്പം വളർന്നിരിക്കുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കുന്ന വേളയിലുള്ള ഒരു അമ്മയുടെ,
ആശ്ചര്യവും വികാരങ്ങളും ആര്യയുടെ വാക്കുകളിൽ പ്രകടമാണ്. “നോക്കണ്ട ഉണ്ണീ, ഇത് അതന്നെ, എന്റെ തോള് വരെ അയി. സമയം വളരെ വേഗത്തിൽ പറക്കുന്നു !! വളരെക്കാലം മുമ്പുള്ള ഞാൻ ഈ മിനിയെ എന്റെ അരക്കെട്ടിൽ കയറ്റുന്നത്, ഇപ്പോൾ അവൾ എന്റെ തോളോളം വളർന്നിരിക്കുന്നു,” മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം ആര്യ കുറിച്ചു. ഇരുവരും ട്വിന്നിങ് കോസ്റ്യൂമിൽ ആണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
ആര്യയെ ഇഷ്ടപ്പെടുന്ന ആളുകൾ താരത്തിന്റെ പോസ്റ്റിന് താഴെ അവരുടെ സന്തോഷം പങ്കുവെക്കുന്നത് തുടരുന്നു. അഭിനേതാവ്, കലാകാരി എന്നതിനൊപ്പം തന്നെ ഒരു സംരംഭക കൂടിയാണ് ആര്യ. തന്റെ ജീവിതത്തിൽ ആര്യ എത്രത്തോളം സന്തോഷവതിയാണ് എന്ന് അവരുടെ വാക്കുകളിൽ പ്രകടമാണ്. നിലവിൽ സ്റ്റേജ് പരിപാടികളും ടെലിവിഷൻ പരിപാടികളും സിനിമ അഭിനയവും മറ്റുമായി ആര്യ സജീവമാണ്.
Read Also: വ്യത്യസ്തമായ തീമിൽ ബേബി ഷവർ സെലിബ്രേഷൻ, പേളി മാണി സൂപ്പർ ഹാപ്പി