ഹരിശ്രീ അശോകനും ഭാര്യയും, അച്ഛനമ്മമാരുടെ ക്യൂട്ട് പിക് പങ്കുവെച്ച് അർജുൻ
Arjun Ashokan heartwarming family pictures featuring Harisree Ashokan wife : ഒരുകാലത്ത് മലയാള സിനിമ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും, പിന്നീട് പൊട്ടി കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുള്ള നടനാണ് ഹരിശ്രീ അശോകൻ. അസിസ്റ്റന്റ് ലൈൻമാൻ ആയി ജീവിതം ആരംഭിക്കുകയും, ജോലിക്കിടെ തന്നെ കലാഭവൻ ട്രൂപ്പിൽ ചേരുകയും, പിന്നീട് ഹരിശ്രീ ഗ്രൂപ്പിലേക്ക് മാറുകയും ചെയ്ത അശോകൻ
പിന്നീട് ഹരിശ്രീ അശോകൻ എന്ന നാമത്തിൽ അറിയപ്പെടുകയായിരുന്നു. ശേഷം, നാടകവേദികളിലും പ്രത്യക്ഷപ്പെട്ട ഹരിശ്രീ അശോകൻ, 1986-ൽ പുറത്തിറങ്ങിയ ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന സിനിമയിലൂടെയാണ് തന്റെ സിനിമ കരിയർ ആരംഭിച്ചത്. പ്രീതയാണ് ഹരിശ്രീ അശോകന്റെ ഭാര്യ. ദമ്പതികൾക്ക് രണ്ട് മക്കൾ ആണ് ഉള്ളത് – ശ്രീക്കുട്ടി, അർജുൻ അശോകൻ.
ഇക്കൂട്ടത്തിൽ, അർജുൻ അശോകൻ മലയാള സിനിമ പ്രേക്ഷകർക്ക് പരിചിതനാണ്. ഇന്ന് മോളിവുഡിലെ യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനായി നിൽക്കുന്ന അഭിനേതാവാണ് അർജുൻ അശോകൻ. കഴിഞ്ഞ ദിവസം അർജുൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ, തന്റെ അച്ഛന്റെയും അമ്മയുടെയും ചിത്രം പങ്കുവെക്കുകയുണ്ടായി.
ഹരിശ്രീ അശോകന്റെയും ഭാര്യ പ്രീതയുടെയും ചിത്രം അതിവേഗം സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഇരുവരെയും സാമൂഹ്യ മാധ്യമങ്ങളിൽ എല്ലായിപ്പോഴും ഒരുമിച്ച് കാണാത്തതു കൊണ്ട് തന്നെ, ഹരിശ്രീ അശോകനെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ഈ ചിത്രം സന്തോഷം നൽകുന്ന ഒന്നായി മാറി. ആളുകൾ തങ്ങളുടെ സ്നേഹം കമന്റ് ബോക്സിൽ പങ്കുവെക്കുകയും ചെയ്തു.
Read Also: ഞാനും എന്റെ പെണ്ണും!! ഈ ജനപ്രിയ യുവനടൻ ആരാണെന്ന് മനസ്സിലായോ