Arif Mohammed Khan blesses newlywed Suresh Gopi daughter

സുരേഷ്‌ ഗോപിയുടെ വീട്ടില്‍ അതിഥിയായി കേരള ഗവര്‍ണര്‍!! ഭാഗ്യ മോൾക്കും ശ്രേയസിനും ആശംസകൾ

Governor Arif Mohammed Khan blesses newlywed Suresh Gopi daughter

Arif Mohammed Khan blesses newlywed Suresh Gopi daughter: അടുത്തിടെയാണ് സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷ് വിവാഹിതയായത്. മലയാള സിനിമ ലോകം അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ താര വിവാഹം ആയിരുന്നു ഇത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന താലികെട്ട് മുതൽ, തുടർന്ന് നടന്ന സൽക്കാരത്തിലും,

ശേഷം കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന റിസപ്ഷനുകളിലും സിനിമ – സാംസ്കാരിക – രാഷ്ട്രീയ – വ്യവസായ രംഗത്തെ പ്രമുഖർ എത്തിച്ചേർന്നിരുന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തിരുവനന്തപുരത്ത് നടന്ന റിസപ്ഷന് എത്തിയിരുന്നു. ധാരാളം ആളുകൾ പങ്കെടുത്ത പരിപാടി ആയതുകൊണ്ട് തന്നെ, വളരെ സുരക്ഷയോടുകൂടിയാണ് ഗവർണർ അന്ന് എത്തിച്ചേർന്നത്. എന്നാൽ, ഇപ്പോൾ

Arif Mohammed Khan blesses newlywed Suresh Gopi daughter

ഭാഗ്യയേയും വരൻ ശ്രേയസിനെയും നേരിട്ട് കണ്ട് തന്റെ ആശിർവാദങ്ങൾ അറിയിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സുരേഷ് ഗോപിയുടെ വസതിയിൽ എത്തിയിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ‘ലക്ഷ്മി’ നിവാസിൽ എത്തിയ ആരിഫ് മുഹമ്മദ് ഖാൻ, അവിടെനിന്ന് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. തുടർന്ന് നവ ദമ്പതികൾക്ക് ഒപ്പം ചിത്രങ്ങൾ പകർത്തുകയും ചെയ്തു.

സുരേഷ് ഗോപിയുടെ മക്കളായ ഗോകുൽ സുരേഷിനോടും മാധവ് സുരേഷിനോടും ഗവർണർ ചേർന്ന് നിന്ന് സംസാരിക്കുന്നതായും ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നു. ഭാഗ്യയുടെ വരൻ ശ്രേയസിന്റെ കുടുംബവും സുരേഷ് ഗോപിയുടെ വീട്ടിൽ ഈ വേളയിൽ എത്തിച്ചേർന്നിരുന്നു. ഗവർണർ സുരേഷ് ഗോപിയുടെ വീട്ടിൽ എത്തുന്നതിന്റെയും, ഉച്ചഭക്ഷണം കഴിക്കുന്നതിന്റെയും എല്ലാം ചിത്രങ്ങൾ ഇപ്പോൾ പുറത്തു വരുന്നു.