Anjali Santhwanam serial Dulquer Salmaan and Jayasurya catering viral video

ദുൽഖറും ജയസൂര്യയും സാന്ത്വനത്തിൽ, അഞ്ജലിയുടെ ഫോൺ കോൾ വൈറൽ

Anjali Santhwanam serial Dulquer Salmaan and Jayasurya catering viral video

Anjali Santhwanam serial Dulquer Salmaan and Jayasurya catering viral video : ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘സാന്ത്വനം’ ഇപ്പോൾ പുതിയ കഥാഗതിയിലൂടെയാണ് സഞ്ചരിക്കുന്നത്. തുടർന്നുവന്നിരുന്ന കഥാപാശ്ചാത്തലം 5 വർഷം മുൻപോട്ട് സഞ്ചരിച്ചതിന് ശേഷമുള്ള കഥയാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ കാലയളവിൽ ധാരാളം മാറ്റങ്ങൾ സാന്ത്വനം പരമ്പരയിൽ വന്നിട്ടുണ്ട്

നേരത്തെ, ഒരു വ്യവസായ സംരംഭം ആരംഭിക്കാനുള്ള പ്രയത്നത്തിൽ ആയിരുന്നു ശിവനും അഞ്ജലിയും. എന്നാൽ, അഞ്ച് വർഷങ്ങൾക്ക് ശേഷം കഥ തുടരുമ്പോൾ, ശിവാഞ്ജലമാർ ഒരു ഹോട്ടൽ നടത്തുകയാണ്. കാറ്ററിംഗ് സർവീസും ഇതോടൊപ്പം നടത്തുന്നു. കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഒരു എപ്പിസോഡിൽ, ഏറ്റെടുത്ത കാറ്ററിംഗ് ജോലിക്ക് അഞ്ജലിക്ക് എത്തിപ്പെടാൻ സാധിക്കാത്ത ഒരു അവസ്ഥ വരുന്നു

Anjali Santhwanam serial Dulquer Salmaan and Jayasurya catering viral video
Anjali Santhwanam serial Dulquer Salmaan and Jayasurya catering viral video

തുടർന്ന്, തന്റെ ജോലിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ അഞ്ജലി ഫോൺ വിളിച്ചു പറയുന്നതായി കാണാം. ഫോൺ സംഭാഷണത്തിനിടെ അഞ്ജലി ഇങ്ങനെ പറയുന്നു, “വിളമ്പാൻ നിൽക്കുന്ന സെക്ഷനിലെ ദുൽക്കറിനോടും ജയസൂര്യയോടും ഒക്കെ ചോറ് വിളമ്പുമ്പോൾ ഇലക്ക് പുറത്ത് ചിതറാതെ വിളമ്പാൻ പറയണം.” ഇക്കാര്യത്തെക്കുറിച്ച് പരമ്പരയിൽ ശിവനും അഞ്ജലിയും ഒരു ചർച്ച നടക്കുന്നുണ്ടെങ്കിലും

Anjali Santhwanam serial Dulquer Salmaan and Jayasurya catering viral video

അഞ്ജലി പറഞ്ഞ ഈ ഡയലോഗ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. തമാശ ഉളവാക്കുന്ന ട്രോളുകളും മറ്റുമായി ഈ ഡയലോഗ് ഇന്റർനെറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞു. ദുൽഖറും ജയസൂര്യയും ശിവാഞ്ജലിമാരുടെ ഊട്ടുപുരയിലെ കാറ്ററിങ് ജോലിക്കാരായി മാറി എന്ന തരത്തിലാണ് തമാശ നിറഞ്ഞ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ആളുകൾക്കിടയിൽ ഉയർന്നുവരുന്നത്. 

Read Also: സാന്ത്വനം വീട്ടിലെ സന്തോഷ വാർത്ത ഗീത ഗോവിന്ദത്തെ അറിയിച്ച് ശിവാജ്ഞലിമാർ