Afghanistan beats Newzealand ICC T20 world cup results

ന്യൂസിലൻഡിനെ തകർത്ത് അഫ്ഗാനിസ്ഥാൻ!! ടി20 ലോകകപ്പിൽ ഒരേ ദിവസം രണ്ട് അട്ടിമറി വിജയങ്ങൾ

Afghanistan beats Newzealand. Bangladesh won by 2 wickets against Srilanka. ICC T20 world cup results

Afghanistan beats Newzealand ICC T20 world cup results: ഐസിസി ടി20 ലോകകപ്പിൽ വമ്പൻ അട്ടിമറികൾ. ടൂർണമെന്റിലെ കരുത്തർ എന്ന് പ്രവചിച്ച ടീമുകളിൽ ഒന്നായ ന്യൂസിലാൻഡിനെ ടൂർണമെന്റിലെ കറുത്ത കുതിരകളാകാൻ സാധ്യത കൽപ്പിക്കുന്ന അഫ്ഗാനിസ്ഥാൻ തകർത്തു. വെസ്റ്റ് ഇൻഡീസിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ,

ന്യൂസിലാൻഡിനെതിരെ 84 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. മത്സരത്തിൽ, അഫ്ഗാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസ് പ്ലെയർ ഓഫ് ദി മാച്ച് ആയി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഗുർബാസിന്റെ (80) അർദ്ധ സെഞ്ച്വറിയുടെയും, ഇബ്രാഹിം സദ്രാൻ (44), അസ്മത്തുള്ള (22) എന്നിവരുടെ സംഭാവനകളുടെയും പിൻബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 159 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് ബാറ്റിംഗ് നിര തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 

അഫ്‌ഘാൻ ബൗളർമാർ കരുത്ത് കാണിച്ച മത്സരത്തിൽ, ന്യൂസിലാൻഡ് 75 റൺസിന് കൂടാരം കയറി. 18 റൺസ് എടുത്ത ഗ്ലെൻ ഫിലിപ്സ് ആണ് ന്യൂസിലാൻഡ് നിരയിലെ ടോപ്പ് സ്കോറർ. അഫ്ഗാനിസ്ഥാന് വേണ്ടി ഫസൽഹക്ക് ഫാറൂക്കി, റാഷിദ് ഖാൻ എന്നിവർ നാല് വീതം വിക്കറ്റുകളും, മുഹമ്മദ് നബി രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ, ശ്രീലങ്കയെ ബംഗ്ലാദേശ് രണ്ട് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി. പതും നിസങ്ക (44) ആണ് ടോപ്പ് സ്കോറർ. ബംഗ്ലാദേശിനെ വേണ്ടി മുസ്തഫിസുർ റഹ്മാൻ, റിഷാദ് ഹുസൈൻ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. മറുപടിയായി, തൗഹീദ് ഹൃദോയ് (40), ലിറ്റൺ ദാസ് (36) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ ബംഗ്ലാദേശ് 19 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ശ്രീലങ്കക്കായി നുവാൻ തുഷാര നാല് വിക്കറ്റുകൾ വീഴ്ത്തി.