തെരുവിൽ അന്തിയുറങ്ങുന്ന ദരിദ്രർക്ക് ഇടയിൽ സ്നേഹം വിതറി അഫ്ഘാൻ ക്രിക്കറ്റർ, വീഡിയോ വൈറൽ
Afghanistan cricketer giving money to street people viral video : തെരുവിൽ അന്തി ഉറങ്ങുന്ന അതി ദരിദ്രർക്ക് നേരെ സഹായഹസ്തം നീട്ടി സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്. പുരോഗമിക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ, അഫ്ഗാനിസ്ഥാൻ മികച്ച പ്രകടനം നടത്തിയെങ്കിലും, അവർക്ക്
അവസാന നാലിൽ ഇടം പിടിക്കാൻ സാധിച്ചില്ല. എന്നിരുന്നാലും, മൈതാനത്തെ പ്രകടനം കൊണ്ട് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ആരാധകരുടെ പ്രശംസ നേടി. അതിന് പിന്നാലെ ഇപ്പോൾ, സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന ഒരു വീഡിയോയിലൂടെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റർ റഹ്മാനുള്ള ഗുർബാസ് ആരാധകരുടെ സ്നേഹം നേടിയിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് അഫ്ഗാനിസ്ഥാൻ അവരുടെ അവസാന മത്സരം കളിച്ചത്.
ഇതിന് ശേഷം, അടുത്ത ദിവസം പുലർച്ചെ 3 മണിക്ക് താൻ താമസിച്ച പ്രദേശത്തിന് അടുത്തുള്ള തെരുവിൽ ഗുർബാസ് എത്തുകയായിരുന്നു. അവിടെ ഉറങ്ങിക്കിടന്നിരുന്ന ആളുകൾക്ക്, 500 രൂപ വീതം ഗുർബാസ് നൽകി. പാവപ്പെട്ട ആ മനുഷ്യർക്ക് ദീപാവലി ആഘോഷിക്കാനാണ് അഫ്ഗാനിസ്ഥാൻ താരം ചെറിയൊരു സാമ്പത്തിക സഹായം നൽകിയത്. അഫ്ഗാനിസ്ഥാൻ താരത്തിന്റെ പ്രവർത്തി ആരോ വീഡിയോ പകർത്തുകയും,
സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുകയായിരുന്നു. വൈറലായ ഈ വീഡിയോ, ശശി തരൂർ എംപി ഉൾപ്പെടെയുള്ള പ്രമുഖരും, ഗുർബാസിന്റെ ഐപിഎൽ ടീം ആയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അദ്ദേഹത്തിന് ക്രിക്കറ്റ് ആരാധകരുടെ കൈയ്യടിയും സ്നേഹവും നേടാൻ ഈ പ്രവർത്തിയിലൂടെ സാധിച്ചു.
Read Also: ഒരേ ദിവസം രണ്ട് ബ്ലോക്ക്ബസ്റ്ററുകൾ!! കോഹ്ലി സെഞ്ച്വറി ലിയോ സ്റ്റൈലിൽ ആഘോഷം