sreeya ramesh Celebrity Childhood Photos

സീരിയൽ ലോകത്തെ സൗന്ദര്യ റാണി, ആളെ മനസ്സിലായോ?

Childhood photos of celebrities

Celebrity Childhood Photos : ടെലിവിഷൻ – സിനിമ പ്രേക്ഷകർക്ക് പരിചിതയായ ഒരു നടിയുടെ പഴയകാല ചിത്രമാണ് ഇന്ന് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ ആരാധകർക്ക് വേണ്ടി ഈ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ അവരുടെ ഒരു പഴയകാല ചിത്രം പങ്കുവെച്ചത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, ടെലിവിഷൻ പരമ്പരകളിലൂടെയാണ്

ഈ താരം ജനപ്രീതി നേടിയത്. തീർച്ചയായും കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ഈ താരത്തെ നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കുമെങ്കിലും, പഴയകാല ചിത്രത്തിൽ നിന്ന് ഇന്ന് വലിയ വ്യത്യാസം ഉള്ളതിനാൽ തന്നെ, ഈ നടി ആരാണെന്ന് കണ്ടുപിടിക്കുന്നത് അൽപ്പം പ്രയാസകരമായിരിക്കാം. എന്നിരുന്നാലും, ഒന്ന് സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാക്കാനും സാധിക്കുമായിരിക്കും.

sreeya ramesh Celebrity Childhood Photos
Sreeya Ramesh Celebrity Childhood Photos

2013-ൽ സംപ്രേഷണം ചെയ്ത ‘കുങ്കുമപ്പൂവ്’ എന്ന പരമ്പരയിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ച, പിന്നീട് മോഹൻലാൽ നായകനായി എത്തിയ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന് സിനിമയിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്ത നടി ശ്രീയ രമേശിന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചത്. ‘വേട്ട’, ‘ഒപ്പം’, ‘ഒടിയൻ’, ‘കാപ്പ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീയ,

sreeya ramesh Celebrity Childhood Photos

Sreeya Ramesh Celebrity Childhood Photos

‘സത്യമേവ ജയതേ’, ‘മായാമോഹിനി’, ‘അയ്യപ്പ ശരണം’ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഇപ്പോൾ, സ്റ്റാർ മായിൽ സംപ്രേഷണം ചെയ്യുന്ന ‘ഇന്റിന്റി ഗൃഹലക്ഷ്മി’ എന്ന തെലുങ്ക് പരമ്പരയിൽ ആണ് ശ്രീയ അഭിനയിക്കുന്നത്. ശ്രീയ അഭിനയിച്ച തമിഴ്, മലയാളം ഭാഷകളിലായി അഞ്ചോളം സിനിമകൾ പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നു.

Read Also: കലയുടെ എല്ലാ മേഖലകളിലും അഗ്രഗണ്യൻ, അമ്മയോടൊപ്പം ഇരിക്കുന്ന ഈ കൊച്ചു പയ്യനെ മനസ്സിലായോ