Actress Soundarya lookalike girl viral video

ഇത് നടി സൗന്ദര്യ തന്നെ!! 19 വർഷം മുൻപ് വിട പറഞ്ഞ സൗന്ദര്യ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം

Actress Soundarya lookalike girl viral video. Actress Soundarya movie list

Actress Soundarya lookalike girl viral video : പന്ത്രണ്ട് വർഷം നീണ്ടുനിന്ന കരിയറിൽ ആകെ ചെയ്തത് രണ്ട് മലയാള സിനിമകൾ മാത്രം, എന്നിരുന്നാലും മലയാള സിനിമ പ്രേമികളുടെ ഹൃദയങ്ങളിൽ താൻ ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ ഒരു സ്ഥാനം നേടിയ നടിയാണ് സൗന്ദര്യ. സൗന്ദര്യ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 19 വർഷങ്ങൾ കഴിഞ്ഞുപോയി.

‘യാത്രക്കാരുടെ ശ്രദ്ധക്ക്’ എന്ന ചിത്രത്തിലെ ജ്യോതിയെയും, ‘കിളിച്ചുണ്ടൻ മാമ്പഴം’ത്തിലെ ആമിനയെയും മലയാള സിനിമ ആരാധകർക്ക് എങ്ങനെ മറക്കാൻ സാധിക്കും. തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ സജീവമായ സൗന്ദര്യ, തമിഴ്, കന്നഡ ഭാഷകളിലും നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും, മലയാളികൾക്ക് സൗന്ദര്യ എന്ന നടിയെ ഓർത്തിരിക്കാൻ സത്യൻ അന്തിക്കാടും പ്രിയദർശനും ചെയ്തുവെച്ച ഈ രണ്ട് സിനിമകൾ മതിയാകും.

ഇപ്പോൾ, സൗന്ദര്യ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതും ചർച്ചയാകുന്നതും ചിത്ര എന്ന വ്യക്തിയിലൂടെയാണ്. സോഷ്യൽ മീഡിയ ഉപയോക്താവായ ചിത്ര തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ വീഡിയോകൾ പങ്കുവെച്ചപ്പോൾ, അവരെ കാണാൻ നടി സൗന്ദര്യയെ പോലെ തന്നെ ഉണ്ട് എന്ന് കാഴ്ചക്കാര്‍ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ചിത്ര സൗന്ദര്യയുടെ ചിത്രങ്ങളിൽ നിന്നുള്ള നിരവധി ഭാഗങ്ങൾ അവതരിപ്പിക്കുകയുണ്ടായി.

Actress Soundarya lookalike girl viral video

സൗന്ദര്യയുടെ രൂപസാദൃശ്യവും അവതരണവും കാരണത്താൽ ചിത്രയിലൂടെ വീണ്ടും സൗന്ദര്യ എന്ന നടിയെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഓർക്കാൻ കാരണമായി. ഇപ്പോൾ ചിത്ര ചെയ്യുന്ന ഓരോ വീഡിയോകളും നിരവധി ആളുകൾ ആണ് കാണുന്നത്. സൗന്ദര്യ എന്ന നടി ചെയ്തുവെച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകരെ ചിത്ര പങ്കുവെക്കുന്ന വീഡിയോയിലേക്ക് അടുപ്പിക്കുന്നത് എന്ന് തന്നെ വേണം പറയാൻ. 

Read Also: മികച്ച ഫാഷൻ മോഡലിനുള്ള പുരസ്‌കാരം ജയറാം കുടുംബത്തിലേക്ക്!! സന്തോഷം പങ്കുവെച്ച് തരിണി

Actress Soundarya lookalike girl viral video