ശിവാജ്ഞലിമാർക്കൊപ്പം പുതിയൊരു താരം, നടി ശരണ്യ ഇനി സാന്ത്വനം പരമ്പരയിൽ
Actress Saranya Visakh joining Santhwanam serial : ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘സാന്ത്വനം’ ഇപ്പോൾ അതിന്റെ പുതിയ കഥ പശ്ചാത്തലത്തിലേക്ക് കടന്നിരിക്കുകയാണ്. സാന്ത്വനം പരമ്പരയുടെ സംവിധായകൻ ആയിരുന്ന ആദിത്യൻ അകാലത്തിൽ വിട പറഞ്ഞിരുന്നു. ഇതിന് ശേഷം ഈ പരമ്പര ഉണ്ടാകുമോ എന്ന ആശങ്ക
പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ, പരമ്പരയുമായി തങ്ങൾ മുന്നോട്ടു പോവുകയാണ് എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ, പുതിയ സംവിധായകന്റെ കാഴ്ചപ്പാടിൽ പരമ്പര പ്രേക്ഷകരിലേക്ക് എത്തുമ്പോൾ, അതിന്റെ കഥ പശ്ചാത്തലം 5 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇതിലൂടെ പരമ്പരയിലെ കഥാപാത്രങ്ങൾക്ക് വലിയ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തിരിക്കുന്നു.
പല കഥാപാത്രങ്ങളുടെയും ജീവിത സാഹചര്യവും പശ്ചാത്തലവും മാറിയപ്പോൾ, ചില പുതിയ അഭിനേതാക്കൾ പരമ്പരയിൽ എത്തുകയും ചെയ്തിട്ടുണ്ട്. അതിൽ ഒരാളാണ് നടി ശരണ്യ വൈശാഖ്. പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളായ ശിവൻ – അഞ്ജലി എന്നിവരെ അവതരിപ്പിക്കുന്ന നടൻ സജിനും നടി ഗോപിക അനിലിനും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ശരണ്യ വൈശാഖ് താൻ സാന്ത്വനം
Actress Saranya Visakh joining Santhwanam serial
ടീമിനൊപ്പം ചേർന്ന വിവരം സന്തോഷത്തോടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. വരും എപ്പിസോഡുകളിൽ മാത്രമാണ് ശരണ്യ അവതരിപ്പിക്കുന്ന കഥാപാത്രം ഏത് തരത്തിലാണ് പരമ്പരയിൽ പ്രകടമാവുക എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കൂ. എന്തുതന്നെയായാലും, സാന്ത്വനം പരമ്പരയുടെ പുതിയ കഥ പശ്ചാത്തലം പ്രേക്ഷകർ ഏറ്റെടുത്തതായിയാണ് സമൂഹം മാധ്യമങ്ങളിലെ അഭിപ്രായങ്ങളിൽ പ്രകടമാകുന്നത്.
Read Also: സാന്ത്വനം പുതിയ വഴിത്തിരിവിലേക്ക്, ഇനി നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം