നാഷണൽ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ താരം!! ഈ നടി ആരാണെന്ന് മനസ്സിലായോ
Childhood photos of celebrities : നാടകം, മോഡലിംഗ്, ടെലിവിഷൻ പ്രോഗ്രാമുകൾ തുടങ്ങിയ വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇന്ന് നമ്മൾ ഇഷ്ടപ്പെടുന്ന പലരും വെള്ളിത്തിരയിൽ എത്തിയിട്ടുള്ളത്. എന്നാൽ, തികച്ചും വ്യത്യസ്തമായ ഒരു പ്രൊഫഷണിൽ നിന്ന് ബിഗ് സ്ക്രീനിൽ എത്തിപ്പെടുകയും, ഇന്ന് ലൈം ലൈറ്റിൽ
തിളങ്ങി നിൽക്കുകയും ചെയ്യുന്ന ഒരു നടിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ബാസ്കറ്റ് ബോളിലൂടെയാണ് ഈ താരം തന്റെ കരിയർ ആരംഭിച്ചത്. ഡൽഹിയെ പ്രതിനിധാനം ചെയ്തു അണ്ടർ 17, അണ്ടർ 19 ടീമുകൾ കളിക്കുകയും, ഇന്റർ കോളേജ് മീറ്റുകളിൽ തുടർച്ചയായി രണ്ട് തവണ ഒന്നാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. ശേഷം, നെറ്റ്ബോൾ ദേശീയ ടീമിൽ ഇടം പിടിച്ച താരം, 2011 നാഷണൽ ഗെയിംസിൽ സ്വർണ്ണ മെഡൽ ഉൾപ്പെടെ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.
കായിക കരിയറിന്റെ ഒടുവിൽ, 2017-ൽ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചു. ‘അർജാൻ’ എന്ന പഞ്ചാബി സിനിമയിലൂടെ കരിയർ ആരംഭിച്ച ഈ താരം തന്റെ കരിയറിലെ മൂന്നാമത്തെ സിനിമ തന്നെ മോളിവുഡിൽ ആണ് ചെയ്തത്. മമ്മൂട്ടി നായകനായി എത്തിയ ‘മാമാങ്കം’ എന്ന ചിത്രത്തിൽ ഉണ്ണിമായ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടി പ്രാച്ചി തെഹ്ലാനെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്.
2016-ൽ സംപ്രേഷണം ചെയ്ത ‘ദിയ ഓർ ബാട്ടി ഹും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് പ്രാച്ചി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ‘ഇക്യാവൻ’ എന്ന ടെലിവിഷൻ പരമ്പരയിൽ ലീഡ് റോൾ അവതരിപ്പിച്ചു. എന്തുതന്നെയായാലും, ‘മാമാങ്കം’ എന്ന ചിത്രത്തിലൂടെ പ്രാച്ചി തെഹ്ലാൻ മലയാള സിനിമ പ്രേക്ഷകർക്ക് പരിചിതയായി മാറി.
Read Also: ബിഗ് ബോസ് പുതിയ സീസണ് ഇന്ന് തുടക്കം!! മത്സരാർത്ഥികളെ അറിയാം