ക്രിസ്മസ് ദിനത്തിൽ പിറന്ന തെന്നിന്ത്യൻ സിനിമ ലോകത്തെ ഈ താര റാണിയെ മനസ്സിലായോ
Celebrity childhood photos: തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ജന്മം കൊണ്ട് മുംബൈ സ്വദേശിനി ആണെങ്കിലും, കർമ്മം കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ സ്വത്താണ് ഈ നടി. അതേസമയം, ഇന്ന് സിനിമ വിട്ട് രാഷ്ട്രീയ രംഗത്ത് സജീവമാണ് ഈ താരം.
സൽമാൻ ഖാന്റെ നായികയായി ‘ഭാഗി’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, പിന്നീട് മലയാളത്തിൽ ഉൾപ്പെടെ നിരവധി വ്യത്യസ്ത ഭാഷകളിൽ അഭിനയിക്കുകയും ചെയ്ത ഈ താരത്തിന്റെ ജന്മദിനവും ഒരു സ്പെഷ്യൽ ആണ്. അതായത്, ലോകമെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്ന ഡിസംബർ 25-നാണ് ഈ താരം ജനിച്ചത്.
പറഞ്ഞു വരുന്നത് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടി നഗ്മയെ കുറിച്ചാണ്. ഹിന്ദി, തെലുങ്ക് സിനിമകളിൽ സജീവമായിരുന്ന നഗ്മ, 1995-ൽ ‘അന്ന’ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചെങ്കിലും, നിർഭാഗ്യവശാൽ ഈ സിനിമ റിലീസ് ചെയ്തില്ല. എന്നാൽ, 1998-ൽ രാജസേനൻ സംവിധാനം ചെയ്ത ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’ എന്ന ചിത്രത്തിൽ നഗ്മ നായികയായി ശ്രദ്ധ നേടി.
പിന്നീട്, മോഹൻലാലിന്റെ നായികയായി കെ മധു സംവിധാനം ചെയ്ത ‘ചതുരംഗം’ എന്ന ചിത്രത്തിലും മലയാളികൾക്കു മുന്നിൽ നഗ്മ പ്രത്യക്ഷപ്പെട്ടു. എന്നാൽ, 2004-ന് ശേഷം നഗ്മ ഭോജ്പുരി സിനിമകളിൽ സജീവമാകുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിൽ 2008-ൽ സിനിമ ജീവിതം അവസാനിപ്പിച്ച നഗ്മ, രാഷ്ട്രീയ രംഗത്ത് സജീവമായി. നടിമാരായ രോഷ്നിയും ജ്യോതികയും നഗ്മയുടെ സഹോദരിമാർ ആണ്.