Actress Meera Vasudevan marriage

നടി മീര വാസുദേവ് വിവാഹിതയായി, ‘സുമിത്ര’യുടെ വരൻ കുടുംബവിളക്ക് സെറ്റിൽ നിന്ന് തന്നെ

Actress Meera Vasudevan marriage

Actress Meera Vasudevan marriage: സിനിമ – സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ നടി മീര വാസുദേവൻ വിവാഹിതയായി. നിലവിൽ, സംപ്രേഷണം തുടരുന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയായ കുടുംബവിളക്കിലാണ് മീര വാസുദേവൻ അഭിനയിക്കുന്നത്. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയെ ആണ് മീര അവതരിപ്പിക്കുന്നത്. 2020 മുതൽ സംപ്രേഷണം ആരംഭിച്ച പരമ്പരയുടെ ക്യാമറാമാനായ  

വിപിനെയാണ് മീര വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ ഏപ്രിൽ മാസം 21-ന് കോയമ്പത്തൂരിൽ വെച്ച് നടന്നെങ്കിലും, ഇപ്പോഴാണ് താരം ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത്. അടുത്ത ബന്ധുമിത്രാദികൾ അടങ്ങിയ ഒരു ലളിതമായ ചടങ്ങിൽ, പരമ്പരാഗത രീതിയിൽ ആണ് ഇരുവരും വിവാഹിതരായത്. തന്റെ ഭർത്താവിനെ കുറിച്ച് എല്ലാ കാര്യങ്ങളും മീര വാസുദേവൻ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. 

വിപിൻ പാലക്കാട് ആലത്തൂർ സ്വദേശിയാണ്. വിപിനും മീരയും തമ്മിൽ കുടുംബവിളക്ക് സെറ്റിൽ വെച്ചാണ് പ്രണയത്തിലായത്. തന്റെ പ്രൊഫഷണൽ യാത്രയിൽ തനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയ തന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ അനുഗ്രഹീതമായ ഔദ്യോഗിക വാർത്ത താൻ പങ്കുവെക്കുന്നു എന്നാണ് മീര സോഷ്യൽ മീഡിയയിൽ കുറിച്ചത്. തനിക്ക് നൽകിയ സ്നേഹം തന്റെ ഭർത്താവ് വിപിനോടും ഉണ്ടാകണം എന്ന് മീര സ്നേഹപൂർവ്വം അപേക്ഷിക്കുകയും ചെയ്തു. 

മുംബൈയിൽ സ്ഥിരതാമസമാക്കിയ ഒരു തമിഴ് കുടുംബത്തിൽ ജനിച്ച മീര, ബാലതാരമായി ആണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, മീര വാസുദേവൻ ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത് മലയാളം സിനിമകളിലാണ്. അതുകൊണ്ടുതന്നെ താരത്തെ മലയാളികൾക്ക് പരിചിതമാണ്. നിരവധി ടെലിവിഷൻ പരമ്പരകളിലും മീര അഭിനയിച്ചിട്ടുണ്ട്.