മലയാള സിനിമ ലോകത്തെ ജനപ്രിയ താരകുടുംബത്തിലെ ഈ നടി ആരാണെന്ന് മനസ്സിലായോ?
Childhood Photos of Celebrities
Celebrity childhood photos : മലയാള സിനിമ ലോകത്തെ ജനപ്രിയ താരകുടുംബത്തിലെ ഒരു അംഗത്തിന്റെ ബാല്യകാലചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. സിനിമ, സോഷ്യൽ മീഡിയ, മോഡലിംഗ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രശസ്തയായ ഈ താരത്തിന് ഇന്ന് ധാരാളം ആരാധകരുണ്ട്.
തീർച്ചയായും ഈ താരം ആരാണെന്ന ആകാംക്ഷ നിങ്ങളിൽ ഉണ്ടായിട്ടുണ്ടാകാം. വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും, തന്റേതായ ഒരു താര പദവി സൃഷ്ടിക്കാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമ ലോകത്തേക്ക് രാജീവ് രവി കൈപിടിച്ചു കൊണ്ടുവന്ന ഈ നടി, മമ്മൂട്ടി, ടോവിനോ തോമസ്, നിവിൻ പോളി, ഫഹദ് ഫാസിൽ തുടങ്ങി സൂപ്പർ താരങ്ങളുടെ സിനിമകളിൽ എല്ലാം അഭിനയിച്ചിട്ടുണ്ട്.
![Ahaana Krishna Childhood Photos](https://upstudent.in/wp-content/uploads/2023/10/Ahaana-Krishna-Childhood-Photos-4-1024x666.jpg)
നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ കൃഷ്ണകുമാറിന്റെ മകളും, അഹാന കൃഷ്ണയുടെ ബാല്യകാല ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്. ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്നാൽ ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച അഹാന, ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’, ‘ലൂക്ക’, ‘പതിനെട്ടാംപടി’, ‘അടി’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സിനിമക്ക് പുറമേ സോഷ്യൽ മീഡിയയിലും അഹാന സജീവമാണ്. അഹാനയുടെ അമ്മ സിന്ധു കൃഷ്ണകുമാറും, സഹോദരങ്ങളും എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതമാണ്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലാണ് അഹാന ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ‘നാൻസി റാണി’ എന്ന ചിത്രമാണ് അഹാനയുടെതായി ഇനി റിലീസിന് തയ്യാറെടുക്കുന്നത്.
Ahaana Krishna Childhood Photos
![Ahaana Krishna Childhood Photos](https://upstudent.in/wp-content/uploads/2023/10/Ahaana-Krishna-Childhood-Photos-5-1024x666.jpg)