നടൻ സുദേവ് നായർ വിവാഹിതനായി, താലികെട്ട് ഗുരുവായൂർ അമ്പലത്തിൽ
Actor Sudev Nair wedding: നടൻ സുദേവ് നായർ വിവാഹിതനായി. നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം, മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. ഗുരുവായൂരിൽ നടന്ന ലളിതമായ ചടങ്ങിൽ ആണ് സുധീർ നായരും അമർദീപ് കൗറും വിവാഹിതരായത്. ഗുജറാത്തിൽ ജനിച്ചു വളർന്ന മോഡലും നടിയുമായ അമർദീപ് കൗർ,
മുംബൈ ആസ്ഥാനമായി ആണ് ജോലി ചെയ്യുന്നത്. 2016 മനസ്വിനി മിസ് താനെ ആയ അമർദീപ് കൗർ, 2017 ക്യാമ്പസ് പ്രിൻസസ് ഫൈനലിസ്റ്റ് കൂടിയാണ്. ‘മില്യൺ ഡോളർ ആം’ എന്ന ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച സുദേവ് നായർ, പിന്നീട് ‘ഗുലാബ് ഗാങ്’ എന്ന ഒരു ഹിന്ദി ചിത്രത്തിലും വേഷമിട്ടു. ശേഷം അദ്ദേഹം മലയാളത്തിൽ സജീവമാവുകയായിരുന്നു.
എംബി പത്മകുമാർ സംവിധാനം ചെയ്ത ‘മൈ ലൈഫ് പാർട്ണർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ശേഷം ചെയ്ത, ‘അനാർക്കലി’, ‘കരിങ്കുന്നം 6’s’ തുടങ്ങിയ സിനിമകളിലെ പ്രകടനം അദ്ദേഹത്തെ ജനപ്രിയനാക്കി. മുംബൈ മലയാളി ഫാമിലിയിലാണ് സുദേവ് നായരിന്റെ ജനനം.
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ഒത്തുചേർന്ന വിവാഹം വളരെ ലളിതമായി ആണ് നടന്നത്. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചാണ് സുദേവ് നായർ, അമർദീപ് കൗറിന് താലി ചാർത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. വീഡിയോ പുറത്തുവന്നപ്പോൾ ഇത് താരത്തെ ഇഷ്ടപ്പെടുന്ന ആരാധകർക്ക് ഒരു സർപ്രൈസ് ആയി. വിവാഹിതരാകാൻ പോകുന്നതിന്റെ സൂചനകൾ ഒന്നും തന്നെ താരം നേരത്തെ നൽകിയിരുന്നില്ല.