ഭരതനാട്യത്തിൽ തുടർച്ചയായ നാല് വർഷങ്ങൾ കേരള സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം!! ഈ സുന്ദരിക്കുട്ടി ആരാണെന്ന് മനസ്സിലായോ
Celebrity childhood photos: ഈ ചിത്രത്തിൽ കാണുന്ന സുന്ദരി കുട്ടിയെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ!! ഈ ചിത്രത്തിന് വളരെ യോജിച്ച ഒരു തലക്കെട്ട് തന്നെയാണ് ഇത്. ഒറ്റനോട്ടത്തിൽ, ചിത്രത്തിൽ കാണുന്നത് ഒരു പെൺകുട്ടി ആണ് എന്ന് പലരും തെറ്റിദ്ധരിച്ചു പോകാമെങ്കിലും, യഥാർത്ഥത്തിൽ മലയാള സിനിമ പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടൻ ആണ്,
നിങ്ങൾ ഈ ചിത്രത്തിൽ കാണുന്ന വ്യക്തി. അഭിനേതാവ് എന്നതിനൊപ്പം തന്നെ നർത്തകൻ കൂടിയായ ഈ കലാകാരൻ, ഭരതനാട്യത്തിൽ കേരള സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി 4 തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 1986-ൽ ‘കലാപ്രതിഭ’ പട്ടം സ്വന്തമാക്കുകയും ചെയ്തു. തീർച്ചയായും, ചിത്രത്തിൽ നിങ്ങൾ കാണുന്ന വ്യക്തിയെ സംബന്ധിച്ച് ഇപ്പോൾ നിങ്ങൾക്ക് സൂചന ലഭിച്ചിട്ടുണ്ടാകാം.
കലാലോകത്തെ ബഹുമുഖ പ്രതിഭയായ വിനീതിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. കണ്ണൂർ, തലശ്ശേരി സ്വദേശിയായ വിനീത് സംസ്ഥാന സ്കൂൾ കലോത്സവത്തിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ആറാം വയസ്സു മുതൽ ഭരതനാട്യം അഭ്യസിച്ച് തുടങ്ങിയ വിനീത്, 1985-ൽ ഐവി സംവിധാനം ചെയ്ത ‘ഇടനിലങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കാലെടുത്തുവെച്ചു. അഭിനേതാവ്, കൊറിയോഗ്രാഫർ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ
Actor Vineeth childhood photos
സിനിമയുടെ വിവിധ മേഖലകളിൽ വിനീത് പ്രവർത്തിച്ചിട്ടുണ്ട്. മികച്ച കൊറിയോഗ്രാഫി, മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വിനീതിന് ലഭിച്ചിട്ടുണ്ട്. ‘സർഗം’, ‘ഗസൽ’, ‘ഡാർലിംഗ് ഡാർലിംഗ്’ തുടങ്ങി നിരവധി സിനിമകൾ വിനീതിന്റേതായി മലയാള സിനിമ പ്രേമികളുടെ ഓർമ്മകളിലേക്ക് ഓടിയെത്തും. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിൽ എല്ലാം വിനീത് അഭിനയിച്ചിട്ടുണ്ട്.