Actor Bala photo with relative Kokila

മുറപ്പെണ്ണ് കോകിലയെ ചേർത്ത് പിടിച്ച് ബാല!! താരം വീണ്ടും വിവാഹിതനായോ

Actor Bala photo with relative Kokila

Actor Bala photo with relative Kokila: ജന്മം കൊണ്ട് തമിഴ്നാട് സ്വദേശി ആണെങ്കിലും, കർമ്മം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാല. ബിഗ് സ്ക്രീനിന് പുറമേ, ബാലയുടെ വ്യക്തിജീവിതം പലപ്പോഴും പൊതുസമൂഹത്തിനിടയിൽ ചർച്ചയാകാറുണ്ട്. തന്റെ വ്യക്തി ജീവിത വിശേഷങ്ങൾ ബാല തന്നെയാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. ഇവ ആരാധകർ പിന്തുടരുകയും ചെയ്യുന്നു. 

ഇപ്പോൾ, ബാല പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ചർച്ചകൾക്ക് ഉപരി, സംശയങ്ങൾക്കും ആകാംക്ഷ നിറഞ്ഞ ആശങ്കകൾക്കും കാരണമായിരിക്കുന്നു. ബാല അദ്ദേഹത്തിന്റെ മുറപ്പെണ്ണായ കോകിലക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. കോകിലയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ബാല, അതിന് ചുവടെ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. 

“എന്റെ ത്യാഗങ്ങൾ ഭീരുത്വമല്ല. എന്റെ കൃതജ്ഞതയായി പരിഗണിക്കുക. 16 വർഷത്തിന് ശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു. അതിന്റെ അർത്ഥം ഞാൻ എന്റെ ഭൂതകാലത്തെ മറക്കുന്നു,” ബാല കുറിച്ചു. ബാലയുടെ ഈ വാക്കുകൾ പല ആശയങ്ങളാണ് ആരാധകർക്ക് പകർന്നു നൽകുന്നത്. അടുത്തിടെയാണ് ബാലയും ഭാര്യ എലിസബത്തും വേർപിരിഞ്ഞു എന്ന വാർത്ത പുറം ലോകം അറിയുന്നത്. 

ആദ്യം എലിസബത്തും പിന്നീട് ബാലയും ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി. ഇതിന് ശേഷം ബാല ടെലിവിഷനിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഒഴിഞ്ഞ് നിൽക്കുകയായിരുന്നു. എന്നാൽ താരം ഇപ്പോൾ വീണ്ടും ഈ രംഗത്തെല്ലാം സജീവമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ബാല പുതിയ വിവാഹം കഴിക്കുകയാണോ, വിവാഹം കഴിഞ്ഞു എന്ന തരത്തിൽ എല്ലാം ആരാധകർ അവരുടെ സംശയങ്ങൾ ചോദിക്കുന്നുണ്ടെങ്കിലും, ബാല ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.