Actor Baiju Santhosh daughter marriage

നടൻ ബൈജു സന്തോഷിന്റെ മകൾക്ക് വിവാഹം, കല്ല്യാണത്തിന് സിനിമ താരങ്ങളും

Actor Baiju Santhosh daughter marriage: നടൻ ബൈജു സന്തോഷിന്റെ മകൾ ഡോ. ഐശ്വര്യ വിവാഹിതയായി. തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. സിനിമ രംഗത്തെ പ്രമുഖർ വിവാഹ സൽക്കാരത്തിൽ പങ്കാളികളായി. ബൈജു സന്തോഷ്  – രഞ്ജിത ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്ത ആളാണ് ഐശ്വര്യ. ഇരുവർക്കും ലോക്നാഥ് എന്ന ഒരു മകൻ കൂടി ഉണ്ട്. 

രോഹിത് നായരാണ് ഐശ്വര്യയുടെ വരൻ. രോഹിത് ഒരു എൻജിനീയർ ആണ്. ബൈജു സന്തോഷിന്റെ സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കൾ കുടുംബസമേതം വിവാഹ ചടങ്ങിൽ പങ്കാളികളായി. സംവിധായകൻ ഷാജി കൈലാസും ആനിയും വിവാഹ വേദിയിൽ സജീവമായിരുന്നു. സംവിധായകന്മാരായ പ്രിയദർശൻ, രാജസേനൻ, നടിമാരായ മേനക, കാർത്തിക, നടൻ ഇന്ദ്രൻസ് തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ എത്തിച്ചേർന്നു. 

ബാലതാരമായി സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ബൈജു സന്തോഷ്, ഇന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 1981-ൽ പുറത്തിറങ്ങിയ ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ബൈജു സന്തോഷ്, 1986-ൽ പുറത്തിറങ്ങിയ സാജൻ സംവിധാനം ചെയ്ത ശങ്കർ കേന്ദ്ര കഥാപാത്രത്തിലെത്തിയ ‘നാളെ ഞങ്ങളുടെ വിവാഹം’ എന്ന സിനിമയിലൂടെയാണ്  

സീനിയർ കരിയർ ആരംഭിച്ചത്. ലീഡ് റോളിൽ സിനിമകൾ ചെയ്തിട്ടുള്ള ബൈജു സന്തോഷ്, സ്വഭാവ നടൻ, ഹാസ്യം, വില്ലൻ വേഷങ്ങൾ തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ‘ഗുരുവായൂർ അമ്പലനടയിൽ’, ‘എമ്പുരാൻ’ തുടങ്ങിയ സൂപ്പർ പ്രൊജക്ടുകൾ ആണ് ബൈജു സന്തോഷിന്റെതായി ഇനി റിലീസിന് തയ്യാറെടുക്കുന്നത്.