Actor Antony Varghese Pepe shares a selfie pic with Kerala Blasters captain Adrian Luna

നമ്മുടെ സൂപ്പർസ്റ്റാറിനൊപ്പം!! അഡ്രിയൻ ലൂണയുടെ മാജിക്കിനായി കാത്തിരിപ്പിലാണ് നടൻ പെപ്പെ

Actor Antony Varghese Pepe shares a selfie pic with Kerala Blasters captain Adrian Luna. Kerala Blasters vs Jamshedpur FC

Actor Antony Varghese Pepe shares a selfie pic with Kerala Blasters captain Adrian Luna : ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ രണ്ടാമത്തെ മത്സരത്തിൽ ജംഷദ്പൂർ എഫ്സിയെ നേരിടാൻ തയ്യാറെടുക്കുകയാണ്. സീസണിലെ ആദ്യ മത്സരത്തിൽ, ബംഗളൂരു എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികൾക്ക് മുന്നിൽ പരാജയപ്പെടുത്തിയിരുന്നു.

ഇപ്പോൾ, സീസണിലെ തുടർച്ചയായ രണ്ടാമത്തെ മത്സരവും കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കാൻ ഒരുങ്ങുന്നത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ആയിരുന്നു. ഈ മത്സരം വീക്ഷിക്കാൻ നടൻ ആന്റണി വർഗീസ് പെപ്പെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. തന്റെ ഭാര്യക്കൊപ്പം ആണ് പെപ്പെ സ്റ്റേഡിയത്തിൽ എത്തിയത്.

Actor Antony Varghese Pepe shares a selfie pic with Kerala Blasters captain Adrian Luna
നമ്മുടെ സൂപ്പർസ്റ്റാറിനൊപ്പം!! അഡ്രിയൻ ലൂണയുടെ മാജിക്കിനായി കാത്തിരിപ്പിലാണ് നടൻ പെപ്പെ | Actor Antony Varghese Pepe with Kerala Blasters captain Adrian Luna

മത്സരശേഷം, ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തി എന്ന് പെപ്പെ പ്രതികരിക്കുകയും ചെയ്തിരുന്നു. ശേഷം, ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്കൊപ്പം സെൽഫി എടുത്ത പെപ്പെ അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും, ‘നമ്മുടെ സൂപ്പർസ്റ്റാറിനൊപ്പം’ എന്ന് കുറിക്കുകയും ചെയ്തിരുന്നു. ‘മജീഷ്യൻ’ എന്ന ക്യാപ്ഷനോട് കൂടിയാണ് പെപ്പെ ഈ ചിത്രം  ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

തീർച്ചയായും, പെപ്പെ പറഞ്ഞത് പോലെ അഡ്രിയാൻ ലൂണയുടെ മാന്ത്രിക വിദ്യ വീണ്ടും കളിക്കളത്തിൽ കാണാനുള്ള കാത്തിരിപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ മത്സരത്തിലെ വിജയം വീണ്ടും ആവർത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുമ്പോൾ, ആദ്യ മത്സരത്തിൽ പരിക്ക് മൂലം ഇല്ലാതിരുന്ന ലെസ്‌കോവിക്, ഡിമിത്രിയാകോസ് തുടങ്ങിയ താരങ്ങൾ ഇന്നത്തെ മത്സരത്തിൽ കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

Read Also: ഇത് ഫാൻസ്‌ പവർ!! കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ പ്രതികരിച്ച് നടൻ ആന്റണി വർഗീസ് പെപെ

Actor Antony Varghese Pepe with Kerala Blasters captain Adrian Luna