നടൻ അമിത് ചക്കാലക്കലിന്റെ അച്ഛൻ വിടവാങ്ങി, ദുഃഖത്തിൽ ആഴ്ന്ന് കുടുംബം
Actor Amith Chakalakkal father passed away : നടൻ അമിത് ചക്കാലക്കലിന്റെ പിതാവ് അന്തരിച്ചു. അമിത്തിന്റെ പിതാവ് സാജു ജേക്കബ് വെള്ളിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഈ വിവരം അമിത് തന്നെയാണ് പുറംലോകത്തോട് ആദ്യം പങ്കുവെച്ചത്. തന്റെ പിതാവിന്റെ ചിത്രം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചുകൊണ്ട് അമിത് ഇങ്ങനെ കുറച്ചു,
“വേദന നിറഞ്ഞ ഹൃദയത്തോടെ എന്റെ പ്രിയപ്പെട്ട പിതാവിന്റെ വേർപാട് ഞാൻ അറിയിക്കുന്നു.” ‘മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ അവാർഡ്’ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് അമിത് ആദ്യമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പിന്നീട്, ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ‘ഹണി ബീ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
തുടർന്ന് ‘ഇയ്യോബിന്റെ പുസ്തകം’, ‘ലാൽ ബഹദൂർ ശാസ്ത്രി’, ‘പ്രേതം 2’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അമിത് അവതരിപ്പിച്ചു. അമിത് ലീഡ് റോളിൽ എത്തിയ ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലൂടെ അദ്ദേഹം നിരവധി പ്രശംസകൾ നേടി. ഇപ്പോൾ തന്റെ കുടുംബത്തിൽ സംഭവിച്ചിരിക്കുന്ന ദുഃഖത്തിൽ അദ്ദേഹം വീർപ്പുമുട്ടുകയാണ്.
Actor Amith Chakalakkal father passed away
അമിത്തിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും എത്തി അന്തരിച്ച പിതാവിനെ സന്ദർശിച്ചു. വേദന നിറഞ്ഞ മുഖവുമായി അമിത്തിനെ ആൾക്കൂട്ടത്തിനിടയിൽ കാണാൻ സാധിച്ചു. അദ്ദേഹത്തിന്റെ ആരാധകരും സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രതികരണങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തിന്റെ വേദനയിൽ പങ്കുചേരുന്നു.
Read Also: എന്റെ എല്ലാമായ അമ്മ പോയി, ദുഃഖ വാർത്ത പങ്കുവെച്ച് നടി ലക്ഷ്മി ഗോപാലസ്വാമി