ഗോപിക അനിലിന്റെ വിവാഹ നിശ്ചയത്തെ കുറിച്ച് മനസ്സ് തുറന്ന് സാന്ത്വനത്തിലെ കണ്ണൻ
Achu Sugandh talks on Santhwanam serial actress Gopika Anil engagement : വളരെ ഏറെ ജനപ്രീതിയുള്ള ഒരു ടെലിവിഷൻ പരമ്പരയാണ് ‘സാന്ത്വനം’. പരമ്പരയിലെ താരങ്ങൾ എല്ലാവരും തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരുമാണ്. അതുകൊണ്ടുതന്നെ, അവരുടെ വ്യക്തി ജീവിത വിശേഷങ്ങൾ പിന്തുടരാനും ആരാധകർ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ, ‘സാന്ത്വനം’ പരമ്പരയുടെ പ്രേക്ഷകരെ
ഞെട്ടിച്ച ഒരു വിവാഹ വിശേഷം ആയിരുന്നു, പരമ്പരയിൽ അഞ്ജലി എന്ന പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന ഗോപിക അനിലിന്റെത്. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുമായുള്ള ഗോപിക അനിലിന്റെ വിവാഹ നിശ്ചയ വാർത്ത, എല്ലാവർക്കും ഒരു സർപ്രൈസ് ആയിരുന്നു. ഇപ്പോൾ ഇതു സംബന്ധിച്ച്, സാന്ത്വനം പരമ്പരയിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന
അച്ചു സുഗന്ധ് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. ഗോപിക അനിലിന്റെയും ഗോവിന്ദ് പത്മസൂര്യയുടെയും റിലേഷൻ തനിക്ക് അറിയാമായിരുന്നു എന്നും, വിവാഹ നിശ്ചയത്തിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്നോട് ഇക്കാര്യം പങ്കുവെച്ചിരുന്നു എന്നും അച്ചു സുഗന്ധ് പറഞ്ഞു. എന്നാൽ, സാന്ത്വനം പരമ്പരയിലെ അഭിനേതാക്കൾ ആരും തന്നെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാത്തത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു എന്ന്
Achu Sugandh talks on Santhwanam serial actress Gopika Anil engagement
അച്ചു സുഗന്ധ് പറഞ്ഞു. അത് തീർത്തും സ്വകാര്യമായ, വളരെ അടുത്ത ബന്ധുമിത്രാദികൾ മാത്രം പങ്കെടുത്ത ഒരു ചടങ്ങായി ആണ് നടത്തിയത് എന്നും, ഇനി വിവാഹം വരാനുണ്ടല്ലോ എന്നും അച്ചു പറഞ്ഞു. അതേസമയം, ഗോപിക സാന്ത്വനം സെറ്റിലെ എല്ലാവരോടും വ്യക്തിപരമായി ഇക്കാര്യം പറയുകയും, അനുഗ്രഹം വാങ്ങുകയും ചെയ്തു എന്നും അച്ചു സുഗന്ധ് പറഞ്ഞു.
Read Also: ‘ശിവാജ്ഞലി’മാർ ഇനി സാന്ത്വനത്തിൽ ഉണ്ടാകില്ലേ? പ്രേക്ഷകരുടെ സംശയത്തിന് ജിപിയുടെ വിശദീകരണം